ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു, മുൻഭാഗത്തിന് കേടുപാടുകൾ, യാത്രക്കാർ സുരക്ഷിതർ, അടിയന്തര ലാൻഡിംഗ്

Published : Oct 08, 2026, 10:30 AM IST
indigo flight lightning

Synopsis

വിമാനത്തിന്റെ മുൻഭാഗത്തുണ്ടായ തകരാറ് വലിയ ആലിപ്പഴങ്ങളോ പക്ഷി ഇടിച്ചതിനെ തുടർന്നുണ്ടായ ആഘാതമാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല

പട്ന: ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു. വിമാനത്തിൻ്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. പട്‌നയിൽ നിന്ന് ലക്നൗവിലേക്ക് പോയ ഇൻഡിഗോ വിമാനത്തിനാണ് ആകാശത്ത് വെച്ച് മിന്നലേറ്റത്. വിമാനം അടിയന്തരമായി ഇറക്കിയതോടെ വൻ അപകടം ഒഴിവായി. യാത്രക്കാർ എല്ലാവരും സുരക്ഷിതർ എന്ന് ഇൻഡിഗോ വിശദമാക്കി. 104 യാത്രക്കാരും 6 ജീവനക്കാരുമായി സഞ്ചരിച്ച ഇൻഡിഗോയുടെ 6ഇ925 വിമാനത്തിനാണ് ഏകദേശം 17000 അടി ഉയരത്തിൽ പറക്കുമ്പോൾ മുൻവശത്ത് മിന്നലടിച്ചത്. വിമാനത്തിന്റെ നോസ് സെക്ഷന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സാധാരണയായി വിമാനങ്ങളുടെ ബാഹ്യഭാഗം ഇടിമിന്നലിനെ പ്രതിരോധിക്കാൻ തക്കവണ്ണമാണ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും, മിന്നലേറ്റാൽ വൈദ്യുതി വിമാനത്തിന്റെ പുറംഭാഗത്തൂടെ കടന്നുപോയി ചിറകുകളിലൂടെയോ വാലിലൂടെയോ പുറന്തള്ളപ്പെടുകയാണ് പതിവെന്നും ചില വ്യോമയാന വിദഗ്ധർ വിശദമാക്കുന്നത്. അതിനാൽ വിമാനത്തിന്റെ മുൻഭാഗത്തുണ്ടായ തകരാറ് വലിയ ആലിപ്പഴങ്ങളോ പക്ഷി ഇടിച്ചതിനെ തുടർന്നുണ്ടായ ആഘാതമാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല.

ലഖ്‌നൗവിൽ നിന്ന് അഹമ്മദാബാദിലേക്ക് തുടര്‌ന്ന് സർവീസ് നടത്തേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. വിമാനം നിലത്തിറക്കിയതിനെ തുടർന്ന് യാത്രാ സർവീസ് റദ്ദാക്കുകയും, യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായി തിരികെ നൽകുകയോ മറ്റൊരു വിമാനത്തിൽ യാത്ര ക്രമീകരിച്ചു നൽകുകയോ ചെയ്യുമെന്ന് വിമാനക്കമ്പനി അറിയിച്ചു. നിലവിൽ വിമാനക്കമ്പനിയുടെ എൻജിനീയറിംഗ് സംഘം വിശദമായ പരിശോധന നടത്തി വരികയാണ്. ഡി.ജി.സി.എ വിദഗ്ധ അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തീവ്ര വോട്ടർപട്ടിക പരിഷ്കരണം: ബെംഗളൂരുവിൽ പീപ്പിൾസ് കോർട്ട് സംഘടിപ്പിക്കാൻ സിജെപി, പ്രകാശ് രാജും ധ്രുവ് റാത്തിയും പങ്കെടുക്കും
ദില്ലി പ്രതിഷേധം: രാഹുലിനും പ്രിയങ്കക്കുമെതിരെ വീണ്ടും കേസ്, പ്രതിഷേധത്തിലേക്ക് പങ്കെടുക്കാൻ മമത ബാനർജിയും