'ചിക്കൻ സാൻഡ്‍വിച്ചിൽ ജീവനുള്ള പുഴു, മാപ്പുകൊണ്ട് തീർന്നില്ല'; ഇൻഡിഗോയ്ക്ക് നോട്ടീസയച്ച് എഫ്എസ്എസ്എഐ

Published : Jan 04, 2024, 02:01 PM ISTUpdated : Jan 04, 2024, 02:41 PM IST
'ചിക്കൻ സാൻഡ്‍വിച്ചിൽ ജീവനുള്ള പുഴു, മാപ്പുകൊണ്ട് തീർന്നില്ല'; ഇൻഡിഗോയ്ക്ക് നോട്ടീസയച്ച് എഫ്എസ്എസ്എഐ

Synopsis

2023 ഡിസംബർ 29 നാണ് ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരിക്ക് നൽകിയ ചിക്കൻ സാന്‍ഡ്‍വിച്ചിൽ നിന്നും ജീവനുള്ള പുഴുവിനെ കണ്ടെത്തിയത്.

ദില്ലി:  ഇന്‍ഡിഗോ വിമാനത്തില്‍ വിളമ്പിയ സാന്‍ഡ്‍വിച്ചില്‍ നിന്ന് ജീവനുള്ള പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). വാർത്തകൾക്ക് പിന്നാലെ എഫ്എസ്എസ്എഐക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. വിമാനത്തി യാത്രക്കാരിക്ക് നൽകിയ ഭക്ഷണം സുരക്ഷിതമല്ലെന്നും, വിശദകീരണം വേണമെന്നും നോട്ടീസിൽ പറയുന്നു.
 
2023 ഡിസംബർ 29 നാണ് ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരിക്ക് നൽകിയ ചിക്കൻ സാന്‍ഡ്‍വിച്ചിൽ നിന്നും ജീവനുള്ള പുഴുവിനെ കണ്ടെത്തിയത്. യാത്രക്കാരി സംഭവം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.  ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോയുടെ 6E 6107 വിമാനത്തിലെ യാത്രക്കാരിക്കാണ് ദുരനുഭവം ഉണ്ടായത്. സാന്‍ഡ്‍വിച്ചില്‍ നിന്ന് പുഴുവിനെ ലഭിച്ചെന്ന് ഫ്ലൈറ്റ് അറ്റൻഡന്റിനെ അറിയിച്ചിട്ടും മറ്റ് യാത്രക്കാർക്ക് അതേ സാൻഡ്‌വിച്ച് വിളമ്പുന്നത് തുടർന്നുവെന്ന് യുവതി പറയുന്നു.

കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നു. ആർക്കെങ്കിലും അണുബാധയുണ്ടായാൽ  എന്തു ചെയ്യുമായിരുന്നു. വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കേണ്ട എന്നു കരുതിയാണ് താനപ്പോള്‍ പരസ്യമായി പ്രതികരിക്കാതെ ജീവനക്കാരോട് പറഞ്ഞത്. എന്നാല്‍ സാന്‍ഡ്‍വിച്ചിന് ഗുണനിലവാരമില്ല എന്ന കാര്യം മറ്റ് യാത്രക്കാരോട് പറയാന്‍ വിമാന ജീവനക്കാർ തയ്യാറായില്ല. പകരം ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തും എന്നാണ് ജീവനക്കാരി പറഞ്ഞതെന്ന് യുവതി ആരോപിച്ചു.

ആരോഗ്യപ്രവർത്തതയായ യുവതി പുഴുവരിക്കുന്ന സാൻഡ്‍വിച്ചിന്‍റെ വീഡിയോ തന്‍റെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ പോസ്റ്റ് ചെയ്തതോടെ ഇൻഡിഗോയ്ക്കെതിരെ വലിയ വിമർശനം ഉയർന്നു. സംഭവം വിവാദമായതോടെ  ഇൻഡിഗോ എയർലൈൻസ് യുവതിയോട് മാപ്പ് പറഞ്ഞിരുന്നു. ഈ സംഭവത്തിൽ സമഗ്രമായി പരിശോധന നടത്തുമെന്നും ഉചിതമായ തിരുത്തൽ നടപടികൾ കൈക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുുമെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു.  

Read More : 'ഇനി കുടിച്ച് വീട്ടിൽ വരരുത്; മദ്യപിച്ചെത്തിയ അച്ഛനുമായി തർക്കം, 16 കാരിയെ പിതാവ് കുത്തിക്കൊന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന