
ബെംഗളൂരു: കൊവിഡ് വൈറസ് ബാധ പരത്തണമെന്ന് സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍. ബെംഗളൂരു സ്വദേശിയായ 25കാരന്‍ മുജീബ് മൊഹമ്മദാണ് അറസ്റ്റിലായത്. സുരക്ഷാമാര്‍ഗങ്ങളില്ലാതെ പുറത്തിറങ്ങി തുമ്മാനും ഇതുവഴി എല്ലാവരിലേക്കും വൈറസ് വ്യാപിപ്പിക്കാനുമാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
'നമുക്ക് കൈകോര്‍ക്കാം, പൊതുസ്ഥലത്ത് തുമ്മുക. അതുവഴി കൊവിഡ് വൈറസിനെ പരത്തുക' എന്നായിരുന്നു ഇയാളുടെ കുറിപ്പ്'. നിരുത്തരവാദപരമായി പോസ്റ്റിട്ടതിന് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ബെംഗളൂരു ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ അറിയിച്ചു. അതേസമയം യുവാവിനെ കമ്പനി പിരിച്ചുവിട്ടു. യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് അന്വേഷിച്ചെന്നും ഉത്തരവാദിത്തമില്ലാത്ത ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് ഇന്‍ഫോസിസ് ട്വീറ്റ് ചെയ്തു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam