
ദില്ലി: കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഹരിയാന നിയമസഭയിലെ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ എംഎല്‍എ അഭയ് സിംഗ് ചൗട്ടാല സ്ഥാനം രാജിവെച്ചു. നേരത്തെ എഴുതി നല്‍കിയ രാജി സ്പീക്കര്‍ ഗ്യാന്‍ ചന്ദ് അംഗീകരിക്കുകയായിരുന്നു. ജനുവരി 26നുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിച്ചില്ലെങ്കില്‍ താന്‍ രാജിവെച്ചതായി കണക്കാക്കണമെന്ന് അഭയ് സിംഗ് ചൗട്ടാല സ്പീക്കര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. ഹരിയാന നിയമസഭയിലെ ഏക ഐഎന്‍എല്‍ഡി എംഎല്‍എ ആണ് അഭയ് ചൗട്ടാല. മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ചൗട്ടാലയുടെ മകനാണ് അഭയ് സിംഗ് ചൗട്ടാല. ജനാധിപത്യ വിരുദ്ധമായ മാര്‍ഗത്തിലൂടെയാണ് നിയമം പാസാക്കിയെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.