International Day of Yoga 2022 : 'യോ​ഗ സമാധാനത്തിലേക്കുള്ള വഴി'; മനുഷ്യരെ കൂട്ടിയിണക്കുന്ന കണ്ണിയെന്ന് മോദി

Published : Jun 21, 2022, 01:02 PM IST
International Day of Yoga 2022 : 'യോ​ഗ സമാധാനത്തിലേക്കുള്ള വഴി'; മനുഷ്യരെ കൂട്ടിയിണക്കുന്ന കണ്ണിയെന്ന് മോദി

Synopsis

രാഷ്ട്രങ്ങൾക്ക് ഇടയിൽ സമാധാനം കൊണ്ട് വരാൻ യോഗയ്ക്ക് കഴിയുമെന്നും മൈസൂരുവിൽ നടന്ന യോഗാ ദിനാചരണ പരിപാടിയിൽ മോദി പറഞ്ഞു. അന്താരാഷ്ട്ര യോ​ഗ ദിനമായ ഇന്ന് രാജ്യത്തെ 75 കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികളോടെയാണ് യോഗാദിനം ആചരിച്ചത്

മെസൂരു: സമാധാനത്തിലേക്കുള്ള വഴിയാണ് യോഗ (Yoga) എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). മനുഷ്യരെ തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണിയാണ് യോഗ.  രാഷ്ട്രങ്ങൾക്ക് ഇടയിൽ സമാധാനം കൊണ്ട് വരാൻ യോഗയ്ക്ക് കഴിയുമെന്നും മൈസൂരുവിൽ നടന്ന യോഗാ ദിനാചരണ പരിപാടിയിൽ മോദി പറഞ്ഞു. അന്താരാഷ്ട്ര യോ​ഗ ദിനമായ ഇന്ന് രാജ്യത്തെ 75 കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികളോടെയാണ് യോഗാദിനം ആചരിച്ചത്. മനുഷ്യരാശിക്കായി യോഗ എന്നതാണ് ഇത്തവണ യോഗ ദിനത്തിന്റെ പ്രമേയം.

രാജ്യത്തെ  പ്രധാനപ്പെട്ട 75 കേന്ദ്രങ്ങളിലായി യോഗാദിന പരിപാടികൾ നടന്നു. മൈസൂരു അംബാവിലാസ് പാലസ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തപ്പോൾ മറ്റ് എഴുപത്തിനാലിടങ്ങളിൽ വിവിധ കേന്ദ്ര മന്ത്രിമാരുടെയും മുതിർന്ന പാർലമെന്റ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് യോഗാദിനാചരണം നടന്നത്. മൈസൂരു രാജാവ് യെദ്ദുവീര്‍ കൃഷ്ദത്ത, മഹാറാണി പ്രമോദദേവി കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം മൈസൂരുവിലെ ചടങ്ങിൽ പങ്കെടുത്തു.

15000 പേർ ചടങ്ങിൽ പങ്കാളികളായി. ദില്ലിയിൽ രാഷ്ട്രപതി ഭവനിലെ ചടങ്ങുകൾക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേതൃത്വം നൽകി.  ലോകസ്ഭ സ്പീക്കറുടെ നേതൃത്വത്തിൽ പാർലമെന്റ് വളപ്പിലും യോഗാദിനാചരണം നടന്നു. ജന്തർ മന്തറിലും ചെങ്കോട്ടയിലുമായി നടന്ന പരിപാടികൾക്ക് കേന്ദ്ര മന്ത്രിമാരായ നിർമ്മല സീതാരാമൻ, ഹർദീപ് സിംഗ് പുരി തുടങ്ങിയവർ നേതൃത്വം നൽകി.  പല രാജ്യങ്ങളിലും യോഗ ദിനത്തിന്റെ ഭാഗമായുള്ള പരിപാടികൾ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങളുടെ നേതൃത്വത്തിൽ നടന്നു. 

യോ​ഗയിലൂടെ ആരോ​ഗ്യം നിലനിർത്താം

യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി 2015 മുതൽ എല്ലാ വർഷവും ജൂൺ 21 ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിക്കുന്നു. 

ശരീരം, മനസ്സ്, ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്. ഒരു പ്രത്യേക ഭക്ഷണക്രമം നിലനിർത്തുക, ഒരു പ്രത്യേക ശാരീരിക നില നിലനിർത്തുക, ശ്വസനരീതികൾ പരിശീലിക്കുക എന്നിവ ഉൾപ്പെടുന്ന ഈ വ്യായാമരീതി ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്നാണ് ഉത്ഭവിച്ചത്.

2014 സെപ്തംബർ 27 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (UNGA) തന്റെ പ്രസംഗത്തിനിടെ ആദ്യമായി ഒരു അന്താരാഷ്ട്ര യോഗാ ദിനം എന്ന ആശയം അവതരിപ്പിച്ചു. പിന്നീട് 2014 ഡിസംബർ 11 ന്, UNGA ജൂൺ 21 ലോക യോഗ ദിനമായി അല്ലെങ്കിൽ അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ പ്രഖ്യാപിച്ചു. 2015 മുതൽ ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചുവരുന്നു.

Read more  ശ്വാസകോശത്തെ സംരക്ഷിക്കാൻ ശീലിക്കാം ഈ ശ്വസന വ്യായാമങ്ങൾ

മാരക രോ​ഗമായ കൊവിഡ് 19 ശാരീരിക ആരോഗ്യത്തിന് മാത്രമല്ല  മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചു. അതിനാൽ, വിഷാദവും ഉത്കണ്ഠയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, അത്തരമൊരു സാഹചര്യത്തിൽ യോഗയുമായി പൊരുത്തപ്പെടേണ്ടത് അനിവാര്യമാണ്.

ശരീരത്തിന്റെയും മനസ്സിന്റെയും ശരിയായ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഒരാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ അവിശ്വസനീയമാംവിധം പ്രയോജനകരമാണ്. യോഗ ആരോഗ്യം മെച്ചപ്പെടുത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ആളുകളെ കൂടുതൽ വഴക്കമുള്ളവരും ശക്തരുമാക്കാൻ സഹായിക്കുന്നു.  ശരീരത്തിന്റെയും ആത്മാവിന്റെയും മനസ്സിന്റെയും ഐക്യം നിലനിർത്തുന്നതിനാൽ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് യോഗ ഉപയോഗപ്രദമാണ്.

Read more  വണ്ണം കുറയ്ക്കാൻ യോഗ പ്രയോജനപ്പെടുമോ?

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'