പിടിവീണത് 5 ഡോക്ടർമാർക്ക്, ടെലഗ്രാമടക്കമുള്ള ആപ്പുകൾ മറയാക്കിയുള്ള അന്തർ സംസ്ഥാന അവയവക്കടത്ത് റാക്കറ്റിനെ വലയിലാക്കി പൊലീസ്

Published : Apr 01, 2026, 10:44 PM IST
doctors arrest

Synopsis

ഉത്തർപ്രദേശിലെ കാൺപൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അന്തർ സംസ്ഥാന അവയവക്കടത്ത് റാക്കറ്റിനെ പൊലീസ് പിടികൂടി. ടെലഗ്രാം പോലുള്ള ആപ്പുകൾ വഴി ദാതാക്കളെ കണ്ടെത്തി ലക്ഷക്കണക്കിന് രൂപയ്ക്ക് വൃക്കകൾ വിറ്റ 5 ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. ഉത്തർപ്രദേശ് മുതൽ നേപ്പാൾ വരെ നീളുന്ന ശൃംഖലയെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപുർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അന്തർ സംസ്ഥാന അവയവക്കടത്ത് റാക്കറ്റിനെ പൊലീസ് പിടികൂടി. 5 ഡോക്ടർമാരടക്കമുള്ളവരാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. ടെലിഗ്രാം പോലുള്ള എൻക്രിപ്റ്റഡ് ആപ്പുകൾ വഴി ദാതാക്കളെ കണ്ടെത്തിയാണ് അവയവക്കടത്ത് നടത്തിയിരുന്നത്. ലക്ഷക്കണക്കിന് രൂപയ്ക്ക് വൃക്കകളടക്കം വിൽക്കുന്ന രീതിയാണ് ഈ സംഘം പിന്തുടർന്നിരുന്നതെന്ന് കണ്ടെത്തി. ഉത്തർപ്രദേശ് മുതൽ നേപ്പാൾ വരെ നീളുന്ന ശൃംഖലയിൽ ഡോക്ടർമാരും ഇടനിലക്കാരും ഇതിൽ ഉൾപ്പെട്ടിരുന്നതായും പൊലീസ് വിവരിച്ചു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും റാക്കറ്റിലെ മുഴുവൻ കണ്ണികളെയും പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏഴ് വർഷങ്ങൾക്ക് ശേഷം ഇറാനുമായി ഇന്ത്യയുടെ 'ഡീൽ'? 600000 ബാരൽ ക്രൂഡുമായി ​ഗുജറാത്ത് തീരത്തേക്ക് പിം​ഗ് ഷുൻ എത്തുന്നു
'മിസ്റ്റർ ചീഫ് മിനിസ്റ്റർ, താങ്ങളുടെ അച്ഛൻ അന്ന് സംഘിയായിരുന്നോ?', വാജ്പേയി സർക്കാരിൽ ഡിഎംകെ ഭാഗമായത് ഓർമ്മിപ്പിച്ച് ഇപിഎസ്; സ്റ്റാലിന് രൂക്ഷ വിമർശനം