
തിരുവനന്തപുരം: കോൺഗ്രസസിന് മുന്നറിയിപ്പുമായി തൊഴിലാളി സംഘടനയായ ഐഎൻടിയുസി. ഇത്തവണ സീറ്റ് ഇല്ലെങ്കിൽ തനിച്ചു മത്സരിക്കുമെന്ന് ഐഎൻടിയുസി മുന്നറിയിപ്പ് നൽകി. ആലപ്പുഴ സീറ്റിൽ കെ സി വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ ഐഎൻടിയുസിക്ക് നൽകണം. പാർലമെന്റിൽ ഒരക്ഷരം മിണ്ടാൻ കോൺഗ്രസ് പ്രതിനിധികൾക്ക് കഴിയുന്നില്ല. അത്രമാത്രം തൊഴിലാളികളെ മറന്നു പോകുന്ന നിലപാട് സ്വീകരിക്കാൻ കോൺഗ്രസസിന് എങ്ങനെ കഴിയുന്നു. കൊല്ലത്ത് എൻ കെ പ്രേമചന്ദ്രന് സീറ്റ് കൊടുക്കുന്നതിനെതിരെയും വിമർശനമുയർന്നു. ആർഎസ്പിക്ക് യുഡിഎഫിനെ സഹായിക്കാൻ കഴിയുന്ന എത്ര വോട്ട് സംസ്ഥാനത്തുണ്ടെന്നും ഐഎൻടിയുസി ചോദിച്ചു.
Read More..... കേരളത്തിന്റെ വഴിയേ കര്‍ണാടകവും; കേന്ദ്രത്തിനെതിരെ ദില്ലിയിൽ സമരം ഏഴിന്; മുഖ്യമന്ത്രിയും എംഎൽഎമാരും അണിനിരക്കും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam