'ആകാശത്തും' സ്വകാര്യവത്കരണം, ഐഎസ്ആര്‍ഒയുടെ അഭിമാന റോക്കറ്റിന്‍റെ സാങ്കേതിക വിദ്യ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാന്‍ തീരുമാനം

Published : Jun 09, 2026, 06:41 PM IST
LVM 3

Synopsis

ഐഎസ്ആർഒയുടെ ഏറ്റവും ചെറിയ വിക്ഷേപണ വാഹനമായ എസ്എസ്എൽവിയുടെ സാങ്കേതിക വിദ്യ നേരത്തേ പുറത്തേക്ക് കൈമാറിയിരുന്നു.

ദില്ലി: ചന്ദ്രയാൻ മൂന്ന് അടക്കം ഐഎസ്ആർഒയുടെ അഭിമാന ദൗത്യങ്ങൾ വിക്ഷേപിക്കാനുപയോഗിച്ച റോക്കറ്റിനെ സ്വകാര്യമേഖലക്ക് കൈമാറുന്നു. ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എൽവിഎം-3യുടെ സാങ്കേതിക വിദ്യ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ നടപടിക്രമങ്ങൾ തുടങ്ങി. ആദ്യ പടിയായി ഇൻസ്പേസ് സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. ഏഴ് വർഷം ബഹിരാകാശമേഖലയിൽ പ്രവർത്തി പരിചയമുള്ള കമ്പനികൾക്ക് അപേക്ഷിക്കാം. ഇന്ത്യൻ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള കമ്പനികൾക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സർക്കാർ പങ്കാളിത്തമുള്ള കമ്പനികൾക്ക് അപേക്ഷിക്കാൻ അനുമതിയില്ല. അതിനാൽ തന്നെ എച്ച്എഎല്ലിന് പങ്കെടുക്കാനാകില്ല. ഐഎസ്ആർഒയുടെ ഏറ്റവും ചെറിയ വിക്ഷേപണ വാഹനമായ എസ്എസ്എൽവിയുടെ സാങ്കേതിക വിദ്യ നേരത്തേ പുറത്തേക്ക് കൈമാറിയിരുന്നു. ഈ കരാർ എച്ച്എഎല്‍ ആണ് നേടിയത്. പിഎസ്എൽവി സാങ്കേതിക വിദ്യ കൈമാറാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൂറ്റൻ മാലയിൽ നിന്ന് ആപ്പിളുകൾ പറിച്ച് കടിച്ച ശേഷം ആളുകൾക്ക് നേരെ വലിച്ചെറിഞ്ഞ് ഡി കെ ശിവകുമാർ, വിമർശനം
13000 കോടിയുടെ പുതിയ സൈനിക - സിവിലിയൻ വിമാനത്താവളം; ഗ്രേറ്റ് നിക്കോബാറിൽ തന്ത്രപ്രധാന നീക്കവുമായി കേന്ദ്രം