കർണാടക കോൺഗ്രസിൽ ഭിന്നത; ഭാരത് ജോഡോ യാത്രക്ക് പ്രവർത്തകരില്ല, സിദ്ധരാമയ്യ സഹകരിക്കുന്നില്ല-ഡി.കെ.ശിവകുമാർ

Published : Sep 19, 2022, 10:52 AM ISTUpdated : Sep 19, 2022, 11:07 AM IST
കർണാടക കോൺഗ്രസിൽ ഭിന്നത; ഭാരത് ജോഡോ യാത്രക്ക് പ്രവർത്തകരില്ല, സിദ്ധരാമയ്യ സഹകരിക്കുന്നില്ല-ഡി.കെ.ശിവകുമാർ

Synopsis

മുതിർന്ന നേതാവ് ആർവി ദേശ്പാണ്ഡെയെ യാത്രാ ചുമതലാ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. സിദ്ധരാമയ്യയുമായി അടുപ്പമുള്ള നേതാവാണ് ആർ വി ദേശ്പാണ്ഡെ    

ബെം​ഗളൂരു : ഭാരത് ജോഡോ യാത്രയുടെ പേരിൽ കർണാടക കോൺഗ്രസിൽ ഭിന്നത . സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കം പരസ്യമായി . ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി ചേർന്ന യോ​ഗത്തിലാണ്  സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കം മറ നീക്കി വീണ്ടും പുറത്തുവന്നത്. രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ആവശ്യത്തിനുള്ള പ്രവർത്തകരെ പോലും ഉറപ്പാക്കാനായിട്ടില്ലെന്ന് ഡി കെ ശിവകുമാർ യോഗത്തിൽ തുറന്നടിച്ചു . ഇങ്ങനെ പോയാൽ എങ്ങനെ യാത്ര നടത്തുമെന്ന് ഡി കെ ശിവകുമാർ യോ​ഗത്തിൽ ചോദിച്ചു.

 

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് 5000 പ്രവർത്തകരെ എങ്കിലും അണിനിരത്തണമെന്ന് സിദ്ധരാമയ്യയോട് ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു എങ്കിലും അനുകൂലമായ ഒരു നീക്കവും ഉണ്ടായില്ലെന്ന് ഡി.കെ.ശിവകുമാർ യോ​ഗത്തിൽ പറഞ്ഞു. മുതിർന്ന നേതാവ് ആർവി ദേശ്പാണ്ഡെയെ യാത്രാ ചുമതലാ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. സിദ്ധരാമയ്യയുമായി അടുപ്പമുള്ള നേതാവാണ് ആർ വി ദേശ്പാണ്ഡെ. 

മണ്ണെണ്ണ വിലക്കയറ്റം താങ്ങാനാകുന്നില്ല,തൊഴിലില്ലായ്മയും പ്രശ്നം-മത്സ്യത്തൊഴിലാളികൾ രാഹുൽ ​ഗാന്ധിയോട്

PREV
Read more Articles on
click me!

Recommended Stories

യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ
പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ