Asianet News MalayalamAsianet News Malayalam

മണ്ണെണ്ണ വിലക്കയറ്റം താങ്ങാനാകുന്നില്ല,തൊഴിലില്ലായ്മയും പ്രശ്നം-മത്സ്യത്തൊഴിലാളികൾ രാഹുൽ ​ഗാന്ധിയോട്

യു പി എ സ‍ർക്കാർ കർഷകർക്ക് വേണ്ടി 72000 കോടി രൂപ സബ്സിഡി നൽകിയിരുന്നുവെന്ന് രാഹുൽ​ഗാന്ധി പറഞ്ഞു. ഇപ്പോഴാകട്ടെ സബ്സിഡി അനർഹർ കൊണ്ടുപോകുകയാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു

Unable to bear kerosene price rise, unemployment is also a problem: Fishermen to Rahul Gandhi
Author
First Published Sep 19, 2022, 6:49 AM IST

കൊല്ലം : മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങൾ രാഹുൽ ​ഗാന്ധിയോട് പങ്കുവെച്ച് ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികൾ . 15 രൂപ ഉണ്ടായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 140 രൂപയ്ക്കും മുകളിലാണ് . ഈ വിലക്കയറ്റം സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾക്ക് താങ്ങാനാകുന്നതല്ല . ഇതുമൂലം പലപ്പോഴും ജോലിക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയാണെന്നും മത്സ്യത്തൊഴിലാളികൾ രാഹുൽ ​ഗാന്ധിയെ അറിയിച്ചു.

 

വൻ കപ്പലുകൾ മത്സ്യബന്ധനത്തിന് എത്തുന്നതിനാൽ ചെറു വള്ളങ്ങൾക്ക് മത്സ്യം വേണ്ടത്ര കിട്ടുന്നില്ലെന്നായിരുന്നു മറ്റൊരു പരാതി. മത്സ്യത്തൊഴിലാളി മേഖലയിലെ യുവ ജനങ്ങളുടെ തൊഴിലില്ലായ്മ ആണ് മറ്റൊരു പ്രശ്നം ആയി ഉന്നയിച്ചത് . എല്ലാം വിശദമായി കേട്ട രാ​ഹുൽ അവരിൽ നിന്ന് നിവേദനവും കൈപ്പറ്റി

യു പി എ സ‍ർക്കാർ കർഷകർക്ക് വേണ്ടി 72000 കോടി രൂപ സബ്സിഡി നൽകിയിരുന്നുവെന്ന് രാഹുൽ​ഗാന്ധി പറഞ്ഞു. ഇപ്പോഴാകട്ടെ സബ്സിഡി അനർഹർ കൊണ്ടുപോകുകയാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു

ആലപ്പുഴ ജില്ലയിലെ മൂന്നാം ദിവസത്തെ ഭാരത് ജോ‍ഡോ യാത്ര ഇന്ന് വൈകിട്ട് 7 ന് കാണിച്ചികുളങ്ങരയിൽ സമാപിക്കും.ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ പര്യടനം നാളെ അവസാനിക്കും.

'രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷനാകണം' പ്രമേയം പാസാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ്,പ്രമേയം കൊണ്ടുവന്ന ആദ്യ സംസ്ഥാന ഘടകം

Follow Us:
Download App:
  • android
  • ios