
ദില്ലി:ആദായ നികുതി വകുപ്പിൻ്റെ പരിശോധനയെ കുറിച്ച് വിശദീകരിച്ച് ബിബിസി ഹിന്ദിയിൽ ലേഖനം.ആദായ നികുതി വകുപ്പിൻ്റെ ചോദ്യങ്ങൾക്ക് എല്ലാം കൃത്യമായി മറുപടി നൽകി .പരിശധന നടന്ന ദിവസങ്ങളില്‍ മാധ്യമ പ്രവർത്തകർക്ക് മണിക്കൂറുകളോളം ജോലി ചെയ്യാൻ ആയില്ല .ഐടി ഉദ്യോഗസ്ഥരും പോലീസും പലരോടും മോശമായി പെരുമാറി എന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.സർവേ നടക്കുന്ന സമയത്ത് ഇത് സംബന്ധിച്ച് ഒന്നും എഴുതാൻ ദില്ലിയിലെ ഓഫീസിലെ ജീവനക്കാരെ അനുവദിച്ചില്ല .ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ ബുള്ളറ്റിൻ സമയം ആയപ്പോഴാണ് ഹിന്ദി ഇംഗ്ലീഷ് മാധ്യമ പ്രവർത്തകരെ പ്രവർത്തിക്കാൻ അനുവദിച്ചതെന്നും ലേഖനത്തില്‍ പറയുന്നു.ക്രമക്കേട് സംബന്ധിച്ച് ഐടി വിഭാഗം എന്തെങ്കിലും വിശദീകരണം ആവശ്യപ്പെട്ടാൽ നൽകുമെന്നും ബിബിസി വ്യക്തമാക്കി
ബിബിസി പരിശോധന: 'ക്രമക്കേട്', വരുമാനവും പ്രവർത്തനവും തമ്മിൽ യോജിക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam