ജനക്കൂട്ടത്തെ സാക്ഷിയാക്കി എംഎൽഎക്കെതിരെ മോശം പരാമർശം, ഭാര്യയെക്കുറിച്ചും പറഞ്ഞു; വൈ എസ് ശർമിള അറസ്റ്റിൽ

Published : Feb 19, 2023, 04:04 PM IST
ജനക്കൂട്ടത്തെ സാക്ഷിയാക്കി എംഎൽഎക്കെതിരെ മോശം പരാമർശം, ഭാര്യയെക്കുറിച്ചും പറഞ്ഞു; വൈ എസ് ശർമിള അറസ്റ്റിൽ

Synopsis

മെഹമൂദാബാദ് എം എൽ എ ശങ്കർ നായികിനെതിരെ മോശം പരാമർശം നടത്തിയെന്ന കേസിലാണ് ശർമിളയെ അറസ്റ്റ് ചെയ്തത്

ഹൈദരാബാദ്: വൈ എസ് ആർ ടി പി നേതാവ് വൈ എസ് ശർമിള വീണ്ടും അറസ്റ്റിലായി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ പ്രജാ പ്രസ്ഥാനം പദയാത്രയ്ക്കിടെ തെലങ്കാനയിലെ മെഹമൂദാബാദിൽ നിന്നാണ് ശർമിളയെ അറസ്റ്റ് ചെയ്തത്. മെഹമൂദാബാദ് എം എൽ എ ശങ്കർ നായികിനെതിരെ മോശം പരാമർശം നടത്തിയെന്ന കേസിലാണ് ശർമിളയെ അറസ്റ്റ് ചെയ്തത്. ശങ്കർ നായികിനെ മാഫിയക്കാരനെന്നും അഴിമതിക്കാരനെന്നുമാണ് ശർമിള വിളിച്ചത്. എം എൽ എയുടെ ഭാര്യയെക്കുറിച്ചും ശർമിള പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.

ആംബുലൻസിൽ ആശുപത്രിയിലെത്തി പ്രസവം, 3 മണിക്കൂറിൽ വീണ്ടും ആംബുലൻസിൽ പരീക്ഷ ഹാളിൽ; 10 ലെ പരീക്ഷ എഴുതി രുക്മിണി

പൊതുയോഗത്തിലെ ശർമിളയുടെ പരാമർശത്തിനെതിരെ പട്ടികജാതി, പട്ടികവർഗ പീഡന നിരോധനനിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഈ കേസിന്‍റെ അടിസ്ഥാനത്തിലാണ് ശർമിളയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ബി ആർ എസ് - വൈ എസ് ആർ ടി പി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായതോടെ ക്രമസമാധാനപ്രശ്നങ്ങൾ ഒഴിവാക്കാൻ ശർമിളയെ അറസ്റ്റ് ചെയ്ത് ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. നേരത്തേയും പദയാത്രയ്ക്കിടെ പല തവണ ശർമിളയെ അറസ്റ്റ് ചെയ്തിരുന്നു. കെ സി ആർ സർക്കാറിന്‍റെ പ്രതികാര നടപടിയാണിതെന്ന് ശർമിള ആരോപിച്ചു.

ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻമോഗൻ റെഡ്ഢിയുടെ സഹോദരിയാണ് വൈ എസ് ശർമിള. വൈ എസ് ആ‌ർ പാ‍ർട്ടിക്ക് തെലങ്കാനയിലും ശക്തി തെളിയിക്കാനായുള്ള ശ്രമത്തിലാണ് ശർമിള. ഇതിനായി വൈ എസ് ആർ തെലങ്കാന പാർട്ടി രൂപീകരിച്ചാണ് ശർമിളയുടെ പ്രവർത്തനം. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷയും ശർമിള തന്നെയാണ്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവുമായി നിരന്തരം ഏറ്റുമുട്ടലിലാണ് ശർമിള. നേരത്തെയും ശർമിളയെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം