ഡിഎംകെ നേതാക്കളുടെ വസതികളിൽ റെയ്‌ഡ്; പഴയ ആയിരം രൂപയുടെ വൻ ശേഖരം കണ്ടെത്തി

By Web TeamFirst Published Dec 29, 2019, 8:29 PM IST
Highlights
  • മുൻ എംഎൽഎയുടേയും പ്രദേശിക നേതാക്കളുടേയും വസതിയിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്
  • ദില്ലിയിൽ നിന്ന് എത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ നേതാക്കളുടെ വസതികളിൽ ആദായ നികുതി വകുപ്പ് പരിശോധന. മുൻ എംഎൽഎയുടേയും പ്രദേശിക നേതാക്കളുടേയും വസതിയിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്. കോയമ്പത്തൂരിലെയും ചെന്നൈയിലെയും വസതികളിലാണ് പരിശോധന.

മുൻ എംഎൽഎ ജി ഇളങ്കോ, മകൻ ആനന്ദ്, ഡിഎംകെ നേതാക്കളായ റഷീദ്, ഷെയ്ഖ് എന്നിവരുടെ വസതികളിലും ബിസിനസ് സ്ഥാപനങ്ങളിലുമാണ് പരിശോധന. ദില്ലിയിൽ നിന്ന് എത്തിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.

നിരോധിച്ച നോട്ടുകളുടെ വൻ ശേഖരം പിടിച്ചെടുത്തതായാണ് വിവരം. കാർഡ് ബോർഡ് പെട്ടികളിലാക്കി സൂക്ഷിച്ചിരുന്ന 268 കെട്ട് നോട്ടുകൾ കണ്ടെത്തി. എല്ലാം നിരോധിച്ച ആയിരം രൂപ നോട്ടുകളാണ്. ജി ഇളങ്കോയുടെ മകൻ ആനന്ദിന്റെ ബംഗ്ലാവിൽ നിന്നാണ് നിരോധിച്ച നോട്ടുകൾ പിടിച്ചെടുത്തത്.

click me!