വിജയ് സഭയുടെ അന്തസ് സൂക്ഷിക്കണം, പദവിയുടെ മാന്യത കാക്കണം, ഇത്തരം പരാമർശം പാടില്ല, വിജയ്ക്കെതിരെ വിസികെ

Published : Jun 24, 2026, 08:54 PM IST
VIJAY

Synopsis

തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്, സ്റ്റാലിനെ പരോക്ഷമായി പരിഹസിച്ച് നടത്തിയ 'കുട്ടിക്കഥ' പരാമർശത്തിനെതിരെ വിസികെ നേതാവ് തോൽ തിരുമാവളവൻ രംഗത്ത്. സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ വിജയ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജയുടെ വിവാഹമോചനക്കേസ് ഓർമ്മിപ്പിച്ച് ഉദയനിധി സ്റ്റാലിനും ഇതിന് മറുപടി നൽകി.

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി സ്റ്റാലിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയ് നടത്തിയ 'കുട്ടിക്കഥ' പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി സഖ്യകക്ഷിയായ വിടുതലൈ ചിരുതൈഗൽ കക്ഷി (വിസികെ) നേതാവ് തോൽ തിരുമാവളവൻ. നിയമസഭയുടെയും താൻ വഹിക്കുന്ന പദവിയുടെയും അന്തസ്സ് സൂക്ഷിക്കാൻ വിജയ് തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി യോഗങ്ങളിൽ പോലും ഇത്തരം തരംതാണ പരാമർശങ്ങൾ നടത്തുന്നത് ശരിയല്ലെന്ന് തിരുമാവളവൻ ഓർമ്മിപ്പിച്ചു. വിജയ് തന്റെ പദവിയുടെ മാന്യത കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ദിവസമാണ് വിജയ് സഭയിൽ  വിവാദത്തിന് വഴിവെച്ച 'കുട്ടിക്കഥ' പറഞ്ഞത്. 'പാടത്ത് ഒറ്റയ്ക്കു നിൽക്കുന്ന മുതിർന്നയാളോടു ഒരു കുട്ടി ചോദിച്ചു എന്താണ് തേടുന്നതെന്ന് ? നിന്റെ പിതാവിനെയാണെന്നായിരുന്നു മറുപടി’യെന്നായിരുന്നു കഥ. ഉദയനിധിയെയും സ്റ്റാലിനെയും ഉന്നംവച്ചായിരുന്നു വിമർശനം.‘ചെങ്കൽപ്പെട്ട് കോടതിയിൽ ഭർത്താവിനെ തേടുന്ന ഭാര്യയുടെ കഥ’യുണ്ടെന്ന് പറഞ്ഞാണ് ഉദയനിധി ഇതിന് തിരിച്ചടിച്ചത്. വിജയ്‌യും ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസ് ചെങ്കൽപ്പെട്ട് കോടതിയിൽ നടക്കുകയാണെന്ന് പരോക്ഷമായി ഓർമ്മിപ്പിച്ചായിരുന്നു ഉധയനിധിയുടെ മറുപടി.  

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യയുടേത് ചിപ്പ് ഘടിപ്പിച്ച പാസ്പോർട്ട്, 2025 ൽ രാജ്യത്ത് 1.39 കോടി പാസ്പോർട്ട് വിതരണം ചെയ്‌തെന്നും വിദേശകാര്യ മന്ത്രാലയം
ഹോട്ടലിൽ വച്ച് കാണാമെന്ന് യുഎസ് അംബാസഡർ, പറ്റില്ലെന്ന് വിജയ്; ഒടുവിൽ സെർജിയോ ഗോർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി