സംഘർഷത്തിനും പൊളിക്കലിനും സാക്ഷിയായ ജഹാംഗീർപുരി, സാധാരണനില തിരിച്ചുപിടിച്ച് ജനങ്ങൾ

Published : May 05, 2022, 12:08 PM ISTUpdated : May 05, 2022, 12:26 PM IST
സംഘർഷത്തിനും പൊളിക്കലിനും സാക്ഷിയായ ജഹാംഗീർപുരി, സാധാരണനില തിരിച്ചുപിടിച്ച് ജനങ്ങൾ

Synopsis

മുപ്പത്തിയഞ്ച് വയസിനിടെ സന്ദീപ് ഗാർഗ് ഇങ്ങനെയൊരു സംഘർഷം കാണുന്നത് അന്ന് ആദ്യമായിരുന്നു. ഏപ്രിൽ 16 വൈകുന്നേരം തന്റെ കടയിലേക്ക് ഇരച്ചുകയറി ആക്രമിസംഘം കട അടച്ചു പൊളിച്ചു. 

മുപ്പത്തിയഞ്ച് വയസിനിടെ സന്ദീപ് ഗാർഗ് ഇങ്ങനെയൊരു സംഘർഷം കാണുന്നത് അന്ന് ആദ്യമായിരുന്നു. ഏപ്രിൽ 16 വൈകുന്നേരം തന്റെ കടയിലേക്ക് ഇരച്ചുകയറി ആക്രമിസംഘം കട അടച്ചു പൊളിച്ചു. സാധനങ്ങൾ റോഡിലേക്ക് വലിച്ചെറിഞ്ഞു. മരണഭയത്തോടെ കടമുറിയുടെ ഒരു ഷട്ടറിട്ട് സന്ദീപ് ഒളിച്ചിരുന്നു, ഭീതി നിറഞ്ഞ സമയം, ആകെ കണ്ണിൽ ഇരുട്ടുകയറി അവസ്ഥയെന്ന്, സന്ദീപ് തന്റെ കടയുടെ മുന്നിൽ നിന്ന് ഓർത്തെടുക്കുന്നു., 

ഒരു മണിക്കുറോളം അകത്തിരുന്ന സന്ദീപ് പിന്നീട് പുറത്തിറങ്ങിയപ്പോൾ കണ്ടത് ആകെ തകർത്തിട്ട സാമഗ്രികളാണ്.. 25000 രൂപയും മോഷണം പോയി. പതിനാറ് ദിവസത്തിനിപ്പുറം സന്ദീപ് തന്റെ ജീവിതം തിരികെ പിടിക്കുകയാണ്, എല്ലാം, സാധാരണനിലയിലെന്ന് സന്ദീപ് പറയുന്നു, മുൻപ് ഉണ്ടായിരുന്നതിന്റെ അത്ര പൊലീസ് ഇപ്പോളില്ല, പത്തു ശതമാനമാക്കി കുറച്ചു. മനസിലെ ഭയം നീങ്ങിയെന്ന് സന്ദീപ് പറഞ്ഞുവെക്കുന്നു. 

സന്ദീപ്

സംഘർഷവും  പിന്നീട് പൊളിക്കലും ജഹാംഹീർപുരി കണ്ടു. അസ്വസ്ഥതയുടെ ദിവസങ്ങൾ , ഗലികൾക്ക് പുറത്തിറങ്ങാൻ പോലും നാട്ടുകാർ പേടിച്ചു. എങ്ങും പൊലീസ് സന്നാഹം, പതിയെ സാധാരണ നില തിരികെ പിടിക്കുകയാണ് ഇവിടം. പൊലീസുകാരുടെ എണ്ണം കുറഞ്ഞു, വാഹനങ്ങൾ ഓടി തുടങ്ങി. ഇപ്പോഴുള്ളത് ചെറിയ നിയന്ത്രണങ്ങൾ മാത്രം. 

ജഹാംഗീർപുരിയിലെ മാർക്കറ്റിൽ മാമ്പഴം വിൽക്കുന്ന അബ്ദ്ദുള്ള വർഷങ്ങളായി ഇവിടുത്തെ താമസക്കാരാനാണ്. പുറത്ത് ചിരിക്കുമ്പോഴും ഉള്ളിൽ ഇപ്പോഴും ഭയമുണ്ടെന്ന് ഈ യുവാവ്. സംഘർഷത്തിൽ അബ്ദ്ദുള്ളയുടെ  ഉന്തു വണ്ടിയും ആക്രമികൾ കത്തിച്ചു. ഒരാഴ്ച്ചയോളം എന്ത് ചെയ്യണമെന്നറിയാതെ  പകച്ചു നിന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ ഉന്തുവണ്ടി സംഘടിപ്പിച്ചു  വീണ്ടും കച്ചവടം നടത്തുകയാണ്.

അന്ന് എന്തൊക്കെ സംഭവിച്ചെന്ന് ഇപ്പോൾ ഓർക്കാൻ  തോന്നുന്നില്ല, വണ്ടി അവർ കത്തിച്ചു, പിന്നെ ചുറ്റം പൊലീസ് ആയിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് കാണുന്നത് ബുൾഡോസറാണ് , ജംഗ്കഷനിൽ പലതും ഇടിച്ചു നിരത്തി,അബ്ദുള്ള പറയുന്നു. മാർക്കറ്റ് കഴിഞ്ഞ ഒരു ആഴ്ച്ചയായി പഴയത് പോലെ പ്രവർത്തിക്കുന്നുണ്ട് , ഇനി ഇതുപോലെ ഒന്നും നടക്കാതെയിരിക്കെട്ടെന്നാണ് പ്രാർത്ഥന ... അബ്ദുള്ള കൈകൂപ്പിക്കൊണ്ട് പറഞ്ഞു 

അബ്ദുല്ല

മുറിവുകൾ ഉണങ്ങി തുടങ്ങിയെങ്കിലും ബൂൾഡോസറുമായി കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തിയതിൻറെ  ബാക്കിപ്പത്രം അതെപ്പടി തന്നെയുണ്ട് കൌശൽ ചൌക്കിൽ. അനധികൃതനിർമ്മാണമെന്ന് ചൂണ്ടിക്കാട്ടി ചെറിയ കടകൾ അടക്കം പൊളിച്ചു നീക്കിയപ്പോൾ ..അക്ബറിന്...നഷ്ടമായത് ഉപജീവനം കൂടിയാണ്. കെട്ടുറപ്പില്ലാത്ത വീടിന്റെ അടുത്ത് വരെ ജെസിബി കൈകൾ ഉയർന്നു. കട പൂർണ്ണമായി പൊളിച്ചു.. ഇതുവരെ പകരം തൊഴിൽ കണ്ടെത്താൻ ...അക്ബറിന്ക ഴിഞ്ഞിട്ടില്ല..' ഇനി സുപ്രീം കോടതിയിലെ കേസിലാണ് പ്രതീക്ഷ,എന്തെങ്കിലും നഷ്ടപരിഹാരം കിട്ടിയാൽ നന്നായിരുന്നു'...  പൊളിച്ചുകളഞ്ഞ കടയുടെ സ്ഥാനത്ത് നിന്ന് എല്ലാം ശാന്തമായെന്ന് അക്ബർ   

അക്ബർ

സംഘർഷത്തിന് പിന്നാലെ വലിയ പൊലീസ് ഇടപെടലാണ് ഇവിടെ നടന്നത്. സമാധാനക്കമ്മറ്റിയടക്കം സംഘടിപ്പിച്ചു പ്രവർത്തനങ്ങൾ നടത്തി. കഴിഞ്ഞ ആഴ്ച്ച തിരംഗ ജാഥയും നടത്തി. കേസിൽ അറസ്റ്റിലായ ഇരുപത്തിയഞ്ച് പേർ ജഹാംഗീർപുരി സ്വദേശികളാണ്.  എങ്കിലും ഭയത്തിന്റെ ദിവസങ്ങൾ കടന്നു പോയതിന്റെ ആശ്വാസം ഇവിടെയുണ്ട്, കുട്ടികൾ അടക്കം  ഗലികൾക്ക് പുറത്തിറങ്ങി തുടങ്ങി. വൈകാരെ സുരക്ഷ വിന്ന്യാസം കുറയ്ക്കാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതർ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു