'വിവാദങ്ങളിൽ പരിഭ്രാന്തരായി', തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജയറാം രമേശ്, ഭരണ​ഘടനാ വിരുദ്ധമായി പ്രവർത്തിച്ചെന്ന് വിമർശനം

Published : Sep 26, 2026, 11:32 AM IST
Jairam Ramesh - criticises election commission alleges unconstitutional functioning

Synopsis

തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഭ്രാന്തരാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്

ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഭ്രാന്തരാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. വിവാദങ്ങളിൽ പരിഭ്രാന്തരായ തെരഞ്ഞെടുപ്പ് കമ്മീഷൻ യുവാക്കളെ പട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേക ഡ്രൈവ് തുടങ്ങുന്നുവെന്നും ഇതിന് സോഷ്യൽ മീഡിയയിൽ വലിയ പ്രധാന്യം നൽകാൻ തീരുമാനിച്ചു, എന്നാൽ ഇതൊന്നും ഫലം കാണില്ല, യുവാക്കളെ വോട്ടർപട്ടികയിൽ ചേ‌ർക്കാതിരിക്കാൻ കമ്മീഷൻ തന്നെ ഇടപെട്ടെന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണ​ഘടനാ വിരുദ്ധമായി പ്രവർത്തിച്ചു, ജനാധിപത്യം എത്രത്തോളം അധപതിച്ചു എന്നതിന് തെളിവാണിത്. രാജിവച്ച് തെറ്റ് തിരുത്താൻ ​ഗ്യാനേഷ് കുമാറിന് ഇപ്പോഴും അവസരമുണ്ടെന്നും ജയറാം രമേശ് പ്രതികരിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. രാജി ആവശ്യപ്പെട്ട് സിജെപി നല്‍കിയ 48 മണിക്കൂര്‍ അന്ത്യ ശാസനം ഇന്ന് അവസാനിക്കും. കോണ്‍ഗ്രസിന് പിന്നാലെ ഇടത് പാര്‍ട്ടികളും ഗ്യാനേഷ് കുമാറിന്‍റെ രാജിക്കായി പ്രതിഷേധം തുടങ്ങും എന്നാണ് റിപ്പോർട്ടുകൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മറ്റൊരാളുമായി ബന്ധം, ജയ്പുരിലെ 'ലേഡി ഡോൺ' മിന്റു ചൗധരിയെ കൊന്നത് ഭർത്താവും മകനും ചേർന്ന്; ഒന്നരവർഷം എല്ലാം രഹസ്യം, മൃതദേഹം കിണറ്റിൽ
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഹർജി; സുപ്രീം കോടതി അടുത്തയാഴ്ച പരി​ഗണിച്ചേക്കും, നിയമവിഷയങ്ങൾ വിലയിരുത്തി സർക്കാർ