
ദില്ലി: ദേശീയ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ച ശേഷമുള്ള സാഹചര്യം കേന്ദ്രം ഇന്ന് വിലയിരുത്തും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള മന്ത്രിമാരുടെ സമിതി രാവിലെ യോഗം ചേരും. അതിഥി തൊഴിലാളികൾക്ക് പ്രത്യേക തീവണ്ടികൾ അനുവദിച്ച ശേഷമുള്ള സ്ഥിതിയും യോഗം വിലയിരുത്തും.
സാമ്പത്തിക പാക്കേജിനെക്കുറിച്ചുള്ള കൂടിയാലോചനയും ഇന്ന് തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധന എപ്പോഴെന്ന് ഇന്ന് വ്യക്തമാകും. വിദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാൻ ആവശ്യമെങ്കിൽ നടപടികൾക്ക് തയ്യാറെന്ന് നാവിക സേന മേധാവി അഡ്മിറൽ കരൺബീർ സിംഗ് ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 35,365 ആയി. 1152 പേർ മരിച്ചു. 24 മണിക്കൂറിനിടെ രണ്ടായിരം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ 9065 പേർ രോഗമുക്തരായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 1498 പേർ. ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്. 4395 പേർ ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam