
ദില്ലി: ദില്ലി ജാമിയ മിലിയ സർവ്വകലാശാലയിൽ ഡിസംബർ പതിനഞ്ചിന് നടന്ന സംഘർഷത്തിൽ പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വൈസ് ചാൻസിലർ. വിസി ഓഫീസ് ഉപരോധിച്ച വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിലാണ് വിസി നജ്മ അക്തറിന്റെ പ്രതികരണം.
സർവ്വകലാശാലയുടെ അനുമതിയില്ലാതെയാണ് പൊലീസ് ക്യാമ്പസിൽ കയറിയത്. കോടതിയെ സമീപിക്കുന്നതടക്കമുള്ള സാധ്യതകളും പരിശോധിക്കും. സംഭവത്തിന് ശേഷം ഹോസ്റ്റലുകളിലടക്കം സുരക്ഷ ശക്തമാക്കിയതായും വിസി പറഞ്ഞു. സെമസ്റ്റർ പരീക്ഷ നീട്ടി വയ്ക്കുന്നത് പരിഗണിക്കുമെന്നും വിസി വ്യക്തമാക്കി. വിസിയുടെ അറിയിപ്പിനെത്തുടര്‍ന്ന് ഓഫീസിന് മുന്നിലെ പ്രതിഷേധം വിദ്യാർത്ഥികൾ അവസാനിപ്പിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു ജാമിയ മിലിയ ഇസ്ലാമിയ സർവ്വകലാശാല. കഴിഞ്ഞ ഡിസംബർ 15 നുണ്ടായ സംഘർഷത്തെത്തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ച ക്യാമ്പസ് കഴിഞ്ഞ ദിവസമാണ് തു
റന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam