
ദില്ലി: ക്യാമ്പസിനുളള്ളില്‍ പ്രതിഷേധങ്ങള്‍ നടത്തരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാല. വിദ്യാര്‍ത്ഥികള്‍ അച്ചടക്കം പാലിക്കണമെന്നും സര്‍വ്വകലാശാലയുടെ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുകയോ അസൗകര്യമുണ്ടാക്കുകയോ ചെയ്യുന്ന ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധ സമ്മേളനങ്ങള്‍, പ്രക്ഷോഭങ്ങള്‍, പ്രസംഗങ്ങള്‍, സംഘം ചേരല്‍, നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ക്യാമ്പസിനുള്ളില്‍ അനുവദിക്കില്ലെന്ന് ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ രജിസ്ട്രാര്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ അച്ചടക്കം പാലിക്കണമെന്നും പരീക്ഷകളുടെയും ക്ലാസുകളുടെയും സുഗമമായ നടത്തിപ്പിന് സഹകരിക്കണമെന്നും ക്യാമ്പസിന് പുറത്തു നിന്നുള്ളവര്‍ ക്യാമ്പസില്‍ അനധികൃതമായി പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും വിജ്ഞാപനത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
അതേസമയം പൗരത്വനിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ ഉണ്ടായ വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam