അതിർത്തി ശാന്തം, നിരീക്ഷണം ശക്തം, ക്യാമ്പുകളിൽ കഴിയുന്നവർ തത്കാലം മടങ്ങേണ്ടെന്ന് ജമ്മു സർക്കാർ

Published : May 12, 2025, 09:07 AM ISTUpdated : May 12, 2025, 09:29 AM IST
അതിർത്തി ശാന്തം, നിരീക്ഷണം ശക്തം, ക്യാമ്പുകളിൽ കഴിയുന്നവർ തത്കാലം മടങ്ങേണ്ടെന്ന് ജമ്മു സർക്കാർ

Synopsis

അന്താരാഷ്ട്ര അതിർത്തികളടക്കം സ്ഥിതിഗതികൾ ശാന്തമാണ്. ജമ്മുവിൽ വിവിധയിടങ്ങളിൽ സെന്യത്തിൻ്റെ പരിശോധന തുടരുകയാണ്.

ദില്ലി : അതിർത്തി പ്രദേശങ്ങളിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലിംഗിനെ തുടർന്ന് വീടുകൾ വിട്ട് വന്ന് ക്യാമ്പുകളിൽ കഴിയുന്നവർ തത്കാലം മടങ്ങേണ്ടെന്ന് ജമ്മുകശ്മീർ സർക്കാർ. നിലവിൽ അതിർത്തി ശാന്തമാണ്. ഇന്നലെ രാത്രി അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് കരസേനയുടെ അറിയിപ്പ്. അന്താരാഷ്ട്ര അതിർത്തികളടക്കം സ്ഥിതിഗതികൾ ശാന്തമാണ്. ജമ്മുവിൽ വിവിധയിടങ്ങളിൽ സെന്യത്തിൻ്റെ പരിശോധന തുടരുന്നു. എന്നിരുന്നാലും  പെട്ടന്ന് തന്നെ മടങ്ങേണ്ടതില്ലെന്നാണ് ജനങ്ങൾക്ക് ജമ്മു സർക്കാരിന്റെ നിർദ്ദേശം.  

ജനവാസ മേഖലയിലേക്ക് പാക്കിസ്ഥാൻ അപ്രതീക്ഷിതമായി ആക്രമണം നടത്തിയതോടെ പാക് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിലെ ആയിരക്കണക്കിന് പേർക്കാണ് വീട് വിട്ട് പോകേണ്ടി വന്നത്. വെടി നിർത്തൽ ധാരണ ഉണ്ടെങ്കിലും പാകിസ്ഥാനെ ധാരണ ലംഘിച്ചാലോ എന്ന് ഭയന്നാണ് തിരികെ മടങ്ങാത്തതെന്ന് ഗ്രാമ വാസികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ജനവാസ മേഖലയിലേക്ക് പാക്കിസ്ഥാൻ അപ്രതീക്ഷിതമായി ആക്രമണം നടത്തിയതോടെ പാക് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിലെ ആയിരക്കണക്കിന് പേർക്കാണ് വീട് വിട്ട് പോകേണ്ടി വന്നത്. വെടി നിർത്തൽ ധാരണ ഉണ്ടെങ്കിലും പാകിസ്ഥാനെ ധാരണ ലംഘിച്ചാലോ എന്ന് ഭയന്നാണ് തിരികെ മടങ്ങാത്തതെന്ന് ഗ്രാമ വാസികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു.  

കഴിഞ്ഞ ദിവസം വെടിനിർത്തലിന് ഇന്ത്യയും പാകിസ്ഥാനും തയ്യാറായതോടെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങൾ ആശ്വാസത്തിലായിരുന്നു. എന്നാൽ, മണിക്കൂറുകളുടെ ആയുസ് മാത്രമേ ഇതിനുണ്ടായിരുന്നുള്ളൂ. രാത്രിയായതോടെ പാകിസ്ഥാന്‍ ഡ്രോൺ, ഷെൽ ആക്രമണങ്ങൾ തുടങ്ങി. പാകിസ്ഥാൻ ധാരണ ലംഘിച്ചതോടെ ഇന്ത്യൻ സൈന്യവും ശക്തമായ മറുപടി നൽകി. 

ജമ്മുകശ്മീരിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം

അതിർത്തി മേഖലകളിലെ സുരക്ഷ വിലയിരുത്താൻ ജമ്മുകശ്മീരിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. പാക് ഷെ ല്ലാക്രമണത്തിൽ അതിർത്തി ഗ്രാമങ്ങളിൽ ഉണ്ടായ നാശനഷ്ടം കണക്ക് കൂട്ടാൻ നടപടികൾ തുടങ്ങി. സൈനിക കേന്ദ്രങ്ങളെ വിവരങ്ങൾ ചോർത്തിയെന്ന കേസിൽ 20 ഇടങ്ങളിൽ സംസ്ഥാന അന്വേഷണ ഏജൻസി പരിശോധന നടത്തി

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'