
ശ്രീനഗര്‍ : ജമ്മു കശ്മീരിൽ ബിജെപി നേതാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹിരാനഗറിലെ കത്വയിലാണ് ബിജെപി നേതാവ് സോം രാജിന്റെ മൃതദേഹം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മൃതദേഹം മരത്തിൽ കണ്ടെത്തിയത് അയൽവാസിയാണ്. ഇയാൾ അപ്പോൾ തന്നെ പൊലീസിനെ വിവരമറിയിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. സോം രാജിനെ കൊന്നതാണെെന്നാണ് ഇയാളുടെ കുടുംബം ആരോപിക്കുന്നത്. തങ്ങൾക്ക് നീതിവേണമെന്ന് സോം രാജിന്റെ കുടുംബം ആവശ്യപ്പെട്ടു. സോം രാജിന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് ഇയാളുടെ വീട് സന്ദര്‍ശിച്ച ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam