പഹൽഗാം ആക്രമണത്തിന് ഭീകരരെ സഹായിച്ചു! കശ്‌മീർ സ്വദേശി പൊലീസ് പിടിയിൽ; കൊല്ലപ്പെട്ട ഭീകരരുടെ ആയുധങ്ങളിൽ നിന്ന് നിർണായക തെളിവ്

Published : Sep 24, 2025, 06:56 PM ISTUpdated : Sep 24, 2025, 07:08 PM IST
pahalgam terror attack

Synopsis

ജമ്മു കശ്‌മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളായെത്തിയ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 26 പേരെ മതം ചോദിച്ച് കൂട്ടക്കൊല ചെയ്ത പഹൽഗാം ഭീകരർക്ക്, ആക്രമണം നടത്താൻ സഹായം നൽകിയ ജമ്മു കശ്മീർ സ്വദേശി പൊലീസ് പിടിയിലായി

ശ്രീനഗർ: പഹൽഗാമിൽ മതം ചോദിച്ച് 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിന് സഹായം ചെയ്തുകൊടുത്ത ജമ്മു കശ്മീർ സ്വദേശി പിടിയിൽ. മുഹമ്മദ് കഠാരിയ എന്ന ആളെയാണ് ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ മഹാദേവിനിടെ കൊല്ലപ്പെട്ട ഭീകരർ പഹൽഗാം ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച ആുധങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് കഠാരിയ പിടിയിലായതെന്നാണ് വിവരം.

ഓപ്പറേഷൻ മഹാദേവിൽ സൈന്യം വധിച്ച, പഹൽഗാം ആക്രമണം നടത്തിയ ഭീകരരുടെ കൈവശമുണ്ടായിരുന്ന തോക്കുകളാണ് മുഹമ്മദ് കഠാരിയയിലേക്ക് എത്തിച്ചത്. ഭീകരരുടെ പക്കൽ എകെ-47, എം-9 അസോൾട് റൈഫിളുകൾ അടക്കം ആയുധങ്ങളാണ് ഉണ്ടായിരുന്നത്. ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ നിന്നാണ് മുഹമ്മദ് കഠാരിയയിലേക്ക് നയിക്കുന്ന തെളിവ് ലഭിച്ചത്.

ദൃശ്യങ്ങളിൽ AK-47, M9 അസോൾട്ട് റൈഫിളുകൾ ഉൾപ്പെടെ ഒന്നിലധികം തോക്കുകൾ ഉണ്ടായിരുന്നു. ഇവയും മറ്റ് ആയുധങ്ങളും ഉപകരണങ്ങളുമാണ് മുഹമ്മദ് കതാരിയയെ കണ്ടെത്താനും പിടികൂടാനും ജമ്മു കശ്മീർ പോലീസിനെ സഹായിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വോട്ടെണ്ണി തുടങ്ങിയപ്പോൾ മുതൽ ബിജെപിയുടെ കുതിപ്പ്, ഒപ്പം സഖ്യകക്ഷികളും; തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ മഹായുതി സഖ്യം മുന്നിൽ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം