
ദില്ലി : രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി. കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ ജപ്പാൻ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു. നയതന്ത്രതല ചർച്ചകളില്‍ പങ്കെടുക്കുന്ന ഫുമിയോ കിഷിദ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.
പസഫിക് മേഖലയിലെ വെല്ലുവിളികളെ കുറിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ചർച്ച നടക്കും. സെപ്റ്റംബറില്‍ നടക്കുന്ന ജി20 ഉച്ചകോടിയും കൂടിക്കാഴ്ചയില്‍ ചർച്ചയാകും. ഇന്ത്യയും ജപ്പാനും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും നയതന്ത്രതല ചർച്ചയില്‍ തീരുമാനമുണ്ടാകും.
Read More : കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനം: അടിയന്തര അന്വേഷണത്തിന് നിര്‍ദ്ദേശം നൽകി ആരോഗ്യമന്ത്രി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam