മധുരയിൽ ചേർന്ന പാർട്ടി കോൺഗ്രസിലാണ് ജോൺ ബ്രിട്ടാസിനെ സി പി എം കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവാക്കിയത്
ദില്ലി: സി പി എം കേന്ദ്ര കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ജോൺ ബ്രിട്ടാസിന് പുതിയ ചുമതല നൽകി പാർട്ടി. സി പി എമ്മിന്‍റെ രാജ്യസഭയിലെ നേതാവായാണ് ജോൺ ബ്രിട്ടാസിന് ചുമതല നൽകിയത്. ബംഗാളിൽ നിന്നുള്ള ബികാഷ് രഞ്ജൻ ഭട്ടാചാര്യയെ മാറ്റിയാണ് നിയമനം. മധുരയിൽ ചേർന്ന പാർട്ടി കോൺഗ്രസിലാണ് ജോൺ ബ്രിട്ടാസിനെ സി പി എം കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവാക്കിയത്. ഇക്കഴിഞ്ഞ ഏപ്രിൽ ആറിന് മധുരയിൽ സമാപിച്ച സി പി എം പാർട്ടി കോൺഗ്രസാണ് ജോൺ ബ്രിട്ടാസിനെ സ്ഥിരം ക്ഷണിതാവായി സി പി എം കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.