ഹംപിയിൽ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. മൂന്ന് വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും പരിക്കേറ്റു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് പഠനയാത്രയ്ക്ക് തിരിച്ച സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്.

ബെം​ഗളൂരു: കർണാടകയിലെ ഹംപിയിൽ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് പഠനയാത്രയ്ക്ക് തിരിച്ച സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. മൂന്ന് വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും പരിക്കേറ്റു. സംസ്കൃത വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഗൗരി ലക്ഷ്മിക്കാണ് കാലിന് ഗുരുതര പരിക്കേറ്റത്. വിദ്യാർത്ഥികളുടെ പരിക്ക് സാരമുള്ളതല്ല. അമ്മൻകേരി ക്രോസ്സിന് സമീപം രാവിലെ ഡിവൈഡറിൽ തട്ടിയ ബസ് തലകീഴായി മറിയുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player