നേപ്പാൾ കലാപത്തെ വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി; 'അംഗീകരിക്കാനാവാത്ത കലാപം, ഇന്ത്യയെ ബാധിക്കും'

Published : Sep 12, 2025, 12:40 PM IST
John Brittas MP

Synopsis

നേപ്പാളിൽ ജനാധിപത്യ പ്രക്രിയ അട്ടിമറിച്ചുകൊണ്ടുള്ള കലാപത്തെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് രാജ്യസഭയിലെ സിപിഎം അംഗം ജോൺ ബ്രിട്ടാസ്. പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം സ്വാഗതാർഹമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ബി ടീമെന്നും അദ്ദേഹം പറഞ്ഞു

ദില്ലി: നേപ്പാൾ കലാപം അംഗീകരിക്കാനാവാത്തതെന്ന് കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസ് എംപി. പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനത്തെ വിമർശനത്തോടെ സ്വാഗതം ചെയ്ത അദ്ദേഹം വോട്ടർ പട്ടിക പരിഷ്‌കരണവുമായി ഏകപക്ഷീയമായി മുന്നോട്ട് പോകുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെയും വിമർശിച്ചു. ദില്ലിയിൽ ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേപ്പാളിൽ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന രീതിയിലുള്ള കലാപങ്ങൾ സ്വാഗതം ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ജെൻ സി പ്രക്ഷോഭത്തിലെ ന്യായമായ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കേണ്ടതുണ്ട്. നേപ്പാളിലെ ചെറിയ അസ്വസ്ഥതകൾ പോലും ഇന്ത്യയെ ബാധിക്കുന്നതാണ്. അവരുടെ നേതാവിനെയും സർക്കാരിനെയും തീരുമാനിക്കാനുള്ള അവകാശം നേപ്പാളിലെ ജനങ്ങൾക്കാണ്. അത് അതുപോലെ സംഭവിക്കട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.

പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം സ്വാഗതം ചെയ്‌തു

പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം പ്രതിപക്ഷം ഏറെക്കാലമായി ആവശ്യപ്പെടുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മണിപ്പൂരിൽ കലാപം തുടങ്ങി രണ്ടു വർഷത്തിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം സ്വാഗതാർഹമാണ്. എല്ലാ വിഭാഗത്തെയും ചേർത്തുനിർത്തുന്ന സാഹചര്യം മണിപ്പൂരിൽ വരണം. പാർലമെന്റ് ഇതുവരെ മണിപ്പൂരിനെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തതും ചർച്ച ചെയ്യപ്പെട്ടേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ബി ടീം

രാജ്യ വ്യാപകമായ വോട്ടർപട്ടിക പരിഷ്‌കരണത്തിൽ വിശ്വാസത്തിന്റെ വിടവുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകപക്ഷീയമായി മുന്നോട്ട് പോവുകയാണ്. വോട്ടർ പട്ടിക പരിഷ്കരണം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു നിയമാവലിയിലും ഇല്ലെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ പറഞ്ഞിട്ടുണ്ട്. ബിജെപിയുടെ ബി ടീം എന്ന പദവി നിലനിർത്താനുള്ള പ്രക്രിയയുമായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുപോകുന്നത്. അതിന്റെ ഭാഗമായാണ് കേരളമടക്കം സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പരിഷ്‌കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവരുന്നതെന്നും അദ്ദേഹം വിമർശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മൈസൂരു കൊട്ടാരത്തിന് സമീപം ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചു, ഒരു മരണം, 4 പേർക്ക് പരിക്ക്
`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്