
ദില്ലി : ക്രിസ്തുമസ് ദിനത്തിൽ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെ പി നദ്ദ ദില്ലി സേക്രട്ട് ഹാർട്ട് പള്ളിയിലെ ബിഷപ്പ് ഹൌസിൽ (സിബിസിഐ ആസ്ഥാനം) എത്തി. ദില്ലി രൂപത ബിഷപ്പ് അനിൽ കൂട്ടോയുമായി കൂടിക്കാഴ്ച നടത്തി. കത്തീഡ്രൽ സന്ദർശിച്ച നദ്ദയെ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി മാത്യു കോയിക്കൻ സ്വീകരിച്ചു. ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയും മലയാളികളായ ബിജെപി നേതാക്കൾ അനിൽ ആന്റണി, ടോം വടക്കൻ എന്നിവരും സിബിസിഐ ആസ്ഥാനത്ത് നദ്ദക്ക് ഒപ്പമുണ്ട്. ആർച്ച് ബിഷപ്പ് അനിൽ കൂട്ടോക്കൊപ്പം നദ്ദ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ എത്തി. പ്രാർത്ഥനകളിൽ പങ്കെടുത്തു.
ക്രിസ്ത്യൻ വിഭാഗത്തിൻ്റെ ആശങ്ക കേന്ദ്ര മന്ത്രിയെ അറിയിച്ചതായി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ വിശദീകരിച്ചു. സഭാ ഭരണഘടനാ മൂല്യങ്ങൾക്ക് ഒപ്പമായിരിക്കും. മണിപ്പൂർ പ്രത്യേകം പരാമർശിച്ചില്ല. പക്ഷേ തുടർ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നദ്ദയുടെ സന്ദർത്തെ കുറിച്ച് അനിൽ കൂട്ടോ വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam