
ചെന്നൈ: സുഹൃത്തായ യുവാവ് ഇൻ്റർനെറ്റിൽ പങ്കുവച്ച യുവ അഭിഭാഷകയുടെ സ്വകാര്യ ചിത്രങ്ങൾ നീക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ വാദം കേൾക്കെ വികാരാധീനനായ ജഡ്‌ജ്, 'എന്റെ മകൾക്കായിരുന്നു ഇങ്ങനെ വന്നതെങ്കിൽ സഹിക്കാനാകുമോ' എന്ന് ചോദിച്ചു. അഭിഭാഷകയുടെ സുഹൃത്തായ യുവാവ് അപ്‌ലോഡ് ചെയ്ത ചിത്രങ്ങളും ദൃശ്യങ്ങളും 48 മണിക്കൂറിൽ നീക്കണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന് നിർദേശം നൽകി.
പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് യുവ അഭിഭാഷക ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരി അഭിഭാഷകയായതിനാൽ നിയമപോരാട്ടം നടത്താനായെന്നും സാധാരണക്കാരായ എത്ര സ്ത്രീകൾ ദുരനുഭവം നേരിടുന്നുണ്ടാവും എന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ചോദിച്ചു. ഇത്തരം സംഭവങ്ങങ്ങൾ ആവർത്തിക്കരുതെന്ന് ഡിജിപിക്ക് കോടതി നിർദേശം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam