കൂട്ടുകാരിയുടെ വീട്ടിൽ അഭയം തേടിയ യുവതിയേയും പി‌‌ഞ്ചുകുഞ്ഞിനേയും കൊന്ന് ലിവിംഗ് പങ്കാളി

Published : Jul 09, 2025, 03:56 PM IST
dead body

Synopsis

പങ്കാളിയുടെ മർദ്ദനം സഹിക്കാതെ വരികയും ചെയ്തതോടെയാണ് യുവതി കൂട്ടുകാരിക്കും കുടുംബത്തോടൊപ്പം താൽക്കാലികമായി താമസിച്ചിരുന്നത്

ദില്ലി: ലിവിംഗ് പങ്കാളിയോട് പിണങ്ങി കൂട്ടുകാരിക്കും കുടുംബത്തോടും ഒപ്പം കഴിഞ്ഞിരുന്ന യുവതിക്ക് ദാരുണാന്ത്യം. ദില്ലിയിലെ മജ്നു കാ തിലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഉത്തരാഖണ്ഡ് സ്വദേശിയായ യുവതിയേയും കൂട്ടുകാരിയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനേയുമാണ് യുവതിയുടെ ലിവിംഗ് പങ്കാളി ക്രൂരമായി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവിനൊപ്പമായിരുന്നു കൊല്ലപ്പെട്ട യുവതി താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ തർക്കം പതിവാകുകയും പങ്കാളിയുടെ മർദ്ദനം സഹിക്കാതെ വരികയും ചെയ്തതോടെയാണ് യുവതി കൂട്ടുകാരിക്കും കുടുംബത്തോടൊപ്പം താൽക്കാലികമായി താമസിച്ചിരുന്നത്. കൂട്ടുകാരിയും ഭർത്താവും ജോലിക്ക് പോയ സമയത്ത് വീട്ടിലുണ്ടായിരുന്നത് ഉത്തരാഖണ്ഡ് സ്വദേശിനിയുടെ കൂട്ടുകാരിയുടെ ആറ് മാസം പ്രായമുള്ള കു‌‌ഞ്ഞും യുവതിയും മാത്രമായിരുന്നു. കൂട്ടുകാരി മൂത്ത മകളെ സ്കൂളിൽ നിന്ന് ഉച്ചയോടെ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെയും യുവതിയേയും കാണുന്നത്. കഴുത്ത് അറുത്ത നിലയിലാണ് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതിയുടെ ലിവിംഗ് പാർടണറായിരുന്ന യുവാവാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് വിശദമാക്കുന്നത്. കാമുകിയുടെ കൂട്ടുകാരിയുടെ കുടുംബത്തിന്റെ ദിനചര്യ അറിയാമായിരുന്ന യുവാവ് വീട്ടുകാർ ജോലിക്ക് പോയ സമയത്ത് മുൻ പങ്കാളിയേയും കൂട്ടുകാരിയുടെ കുഞ്ഞിനേയും ആക്രമിച്ചുവെന്നാണ് സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നാലെ യുവാവ് ആത്മഹത്യാ ശ്രമം നടത്തി പരാജയപ്പെട്ട യുവാവ് ഒളിവിൽ പോയതായാണ് പൊലീസ് വിശദമാക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് യുവാവ് വീട്ടിൽ അതിക്രമിച്ച് കയറിയെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്.

യുവതിയും യുവാവും രഹസ്യ വിവാഹം കഴിച്ച് കഴിയുകയായിരുന്നുവെന്നും ഒരു വ‍ർഷം മുൻപുണ്ടായ കുഞ്ഞിനെ വേണ്ടെന്ന് വച്ചതിന് പിന്നാലെ ഇവരുവർക്കുമിടയിൽ തർക്കം പതിവായിരുന്നെന്നുമാണ് ബന്ധു പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. വഴക്ക് പതിവായതിന് പിന്നാലെ കൂട്ടുകാരിക്കൊപ്പം താമസം തുടങ്ങിയ യുവതി കൂട്ടുകാരിയുടെ കുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നുവെന്നും ബന്ധു പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചോദ്യപ്പേപ്പർ ചോർന്നു, വില 4 ലക്ഷം, പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് 37 വിദ്യാർത്ഥികൾക്ക് കിട്ടി; സിഎസ്ഐആർ-നെറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ അറസ്റ്റ്
'കലക്ടർ വെറും റീൽ സ്റ്റാർ'; ടീന ദാബിക്കെതിരെ വിദ്യാർത്ഥികൾ, രോഷം സമരക്കാരെ കാണാൻ വിസമ്മതിച്ചതോടെ