ഗുരുതര വെളിപ്പെടുത്തലുമായി ജഡ്ജി, കേസിൽ നിന്ന് പിന്മാറി; 'ഉയർന്ന ജുഡീഷ്യറിയിലുള്ള ബഹുമാന്യനായ വ്യക്തി സ്വാധീനിക്കാൻ ശ്രമിച്ചു'

Published : Aug 26, 2025, 02:17 PM ISTUpdated : Aug 26, 2025, 02:30 PM IST
sharath kumar sharma

Synopsis

ദേശീയ കമ്പനി ലോ ട്രൈബ്യൂണലിലെ ചെന്നൈ ബഞ്ചിൽ നിന്ന് ജഡ്ജി പിന്മാറി

ചെന്നൈ: ദേശീയ കമ്പനി ലോ ട്രൈബ്യൂണലിലെ ചെന്നൈ ബഞ്ചിൽ നിന്ന് ജഡ്ജിയുടെ പിന്മാറ്റം. പാപ്പരത്ത ഹർജിയുമായി ബന്ധപ്പെട്ട കേസിൽ നിന്ന് ജസ്റ്റിസ് ശരദ് കുമാർ ശർമ പിന്മാറുകയായിരുന്നു. ഉയർന്ന ജുഡീഷ്യറിയിലുള്ള ബഹുമാന്യനായ വ്യക്തി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ നടത്തിയ ശേഷമാണ് പിന്മാറിയത്. അനുകൂല വിധിക്കായി സമ്മർദ്ദം ചെലുത്തിയെന്നും ജഡ്ജി വെളിപ്പെടുത്തി.

ഫോൺ സന്ദേശം അഭിഭാഷകരെ കാണിക്കുകയും ചെയ്തു. ഇതോടെ സംഭവം വിവാദമായിരിക്കുകയാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയുമായി ബന്ധപ്പെട്ട കേസിലാണ് ഇടപെടൽ നടന്നത്. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ബെഞ്ചിലെ രണ്ടാം അംഗം ജതീന്ദ്രനാഥ് സ്വെയിൻ രം​ഗത്തെത്തി. അമ്പരപ്പിക്കുന്ന സംഭവം എന്നായിരുന്നു ജതീന്ദ്രനാഥിൻ്റെ പ്രതികരണം. എൻസിഎൽഎടി(NCLAT) ചെയർമാൻ തീരുമാനിക്കട്ടെ എന്നും സ്വെയിൻ പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം