രണ്ട് ജില്ലാ കോടതി ജഡ്ജിമാരെ സസ്പെൻഡ് ചെയ്ത് ഡൽഹി ഹൈക്കോടതി; ന​ഗരം വിട്ട് പോകരുതെന്നും നിർദേശം

Published : Jul 19, 2026, 12:05 PM IST
judge veena rani delhi court

Synopsis

രണ്ടാഴ്ചയ്ക്കിടെ രണ്ട് ജില്ലാ ജഡ്ജിമാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത് ഡൽഹി ഹൈക്കോടതി. സാകേത് ജില്ലാ കോടതിയിലെ ജഡ്ജി വീണാ റാണി, തീസ് ഹസാരി കോടതിയിലെ ജഡ്ജി വിനയ് സിം​ഗാൾ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മുൻകൂർ അനുമതിയില്ലാതെ ഇരുവരും ന​ഗരംവിട്ട് പോകരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

ന്യൂഡൽഹി: രണ്ടാഴ്ചയ്ക്കിടെ രണ്ട് ജില്ലാ ജഡ്ജിമാരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത് ഡൽഹി ഹൈക്കോടതി. സാകേത് ജില്ലാ കോടതിയിലെ ജഡ്ജി വീണാ റാണി, തീസ് ഹസാരി കോടതിയിലെ ജഡ്ജി വിനയ് സിം​ഗാൾ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മുൻകൂർ അനുമതിയില്ലാതെ ഇരുവരും ന​ഗരംവിട്ട് പോകരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

അച്ചടക്ക നടപടികളുടെ ഭാ​ഗമായാണ് രണ്ട് ജഡ്ജിമാരെയും സസ്പെൻഡ് ചെയ്തതെന്നാണ് റിപ്പോർട്ട്. അതേസമയം, നടപടിക്ക് പിന്നിലെ കാരണം എന്താണെന്ന് വിശദീകരിച്ചിട്ടില്ല. എന്നാൽ, സസ്പെൻഷനിലായ രണ്ടുപേരും കൊമേഴ്സ്യൽ കോടതിയിലെ ജഡ്ജിമാരാണ്.

ജൂലായ് പത്തിന് ചേർന്ന ഹൈക്കോടതിയുടെ ഫുൾകോർട്ട് യോ​ഗത്തിലാണ് രണ്ട് ജഡ്ജിമാർക്കെതിരേയും നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. തുടർന്നാണ് ആദ്യം വിനയ് സിം​ഗാളിനെയും പിന്നീട് വീണാ റാണിയെയും സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എയർ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം: പൈലറ്റിന്റെ ലഹരി ഉപയോഗവും സാങ്കേതിക തകരാറും സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്, പൈലറ്റിനെതിരെ നടപടിക്ക് ശുപാർശ
ലഹരിമുക്തമാകുന്ന ഗ്രാമങ്ങൾക്ക് 10 ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്