'അപകീർത്തിപ്പെടുത്താൻ കാത്ത് ചിലർ', രാജ്യത്ത് അഭിഭാഷക ലോബിയെന്ന് രഞ്ജൻ ഗൊഗോയ്

By Web TeamFirst Published Mar 20, 2020, 10:18 AM IST
Highlights

ജുഡീഷ്യറിയെ ഈ ലോബിയുടെ കൈപ്പിടിയില്‍ നിന്നും രക്ഷിക്കണമെന്ന് ഗെഗോയി ആവശ്യപ്പെട്ടു. തനിക്ക് ലഭിച്ച രാജ്യസഭാ സീറ്റ്‌, റാഫേൽ, അയോധ്യ വിധികളുടെ പ്രതിഫലമായി വിലയിരുത്തുന്നവരുണ്ട്.

ദില്ലി: രാജ്യത്ത് ഒരു വിഭാഗം അഭിഭാഷകരുടെ ഒരു ലോബി സജീവമായി പ്രവര്‍ത്തിക്കുന്നതായി മുൻ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജൻ ഗോഗോയ്. ഈ ലോബി ജുഡീഷ്യറിയുടെ സ്വാതന്ത്രത്തെ പലപ്പോഴും വെല്ലുവിളിക്കുന്നു. അവര്‍ വാദിക്കുന്ന കേസുകള്‍ക്ക് അനുകൂലമായ വിധി ലഭിച്ചില്ലെങ്കിൽ ന്യായാധിപരെ അപകീർത്തിപ്പെടുത്താൻ ഇവർ ശ്രമിക്കുന്നു. ജുഡീഷ്യറിയെ ഈ ലോബിയുടെ കൈപ്പിടിയില്‍ നിന്നും രക്ഷിക്കണമെന്നും ഗെഗോയി ആവശ്യപ്പെട്ടു. തനിക്ക് ലഭിച്ച രാജ്യസഭാ സീറ്റ്‌, റാഫേൽ, അയോധ്യ വിധികളുടെ പ്രതിഫലമായി വിലയിരുത്തുന്നവരുണ്ട്. എന്നാല്‍ വിധികൾ പുറപ്പെടുവിച്ചത് താന്‍ തനിച്ചല്ലെന്നത് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നിലവില്‍ രാജ്യസഭാംഗമാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഒരാള്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത് ആദ്യമായാണ്. അദ്ദേഹം പുറപ്പെടുവിച്ച പല നിര്‍ണായക വിധികളുടേയും ഫലമാണ് രാജ്യസഭാംഗത്വമെന്ന് പൊതുവില്‍ വിലയിരുത്തപ്പെട്ടു. 

click me!