ബിജെപി വിട്ടിട്ട് വെറും 24 മണിക്കൂർ, പിന്നാലെ തരംഗമായി അണ്ണാമലൈ, പുതിയ പ്രസ്ഥാനത്തിൽ അതിവേഗം 14 ലക്ഷം അംഗങ്ങൾ

Published : Jun 06, 2026, 10:20 PM IST
K Annamalai We The Leaders

Synopsis

ബിജെപിയിൽ നിന്ന് രാജിവെച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കെ അണ്ണാമലൈ 'വി ദ ലീഡേഴ്സ്' എന്ന പേരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ ഏകദേശം 14 ലക്ഷം പേർ അംഗങ്ങളായ ഈ മുന്നേറ്റം, വംശീയ രാഷ്ട്രീയം അവസാനിപ്പിച്ച് സാധാരണക്കാരെ ശാക്തീകരിക്കാൻ ലക്ഷ്യമിടുന്നു. 

ചെന്നൈ: ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുള്ള വേർപിരിയൽ ഔദ്യോഗികമാക്കിയതിന് പിന്നാലെ പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കെ അണ്ണാമലൈ. ജൂൺ 5-നാണ് അദ്ദേഹം ബിജെപിയിൽ നിന്നും ഔദ്യോഗികമായി രാജിവെച്ചത്. അണ്ണാമലൈയുടെ രാജി ബിജെപി അധ്യക്ഷൻ നിതിൻ നബിൻ അംഗീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ആരംഭിച്ച അദ്ദേഹത്തിന്റെ പുതിയ പ്രസ്ഥാനത്തിലേക്ക് വെറും 24 മണിക്കൂറിനുള്ളിൽ 13,85,763 (ഏകദേശം 14 ലക്ഷം) ആളുകളാണ് സജീവ അംഗങ്ങളായി രജിസ്റ്റർ ചെയ്തത്.

തമിഴ്‌നാടിന്റെ രാഷ്ട്രീയ മുന്നേറ്റത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ പാർട്ടി നേതൃത്വവുമായി ഒത്തുപോകാൻ കഴിയാത്തതാണ് രാജിക്ക് കാരണമെന്നാണ് അണ്ണാമലൈ വ്യക്തമാക്കുന്നത്. കഴിഞ്ഞ 18 മാസമായി തമിഴ്‌നാട്ടിലെ രാഷ്ട്രീയ വളർച്ചയെയും സംസ്കാരത്തെയും സംബന്ധിച്ച് പാർട്ടി ഉന്നത നേതൃത്വവുമായി തനിക്കുള്ള അഭിപ്രായവ്യത്യാസങ്ങൾ രാജിക്ത്തിലൂടെ അദ്ദേഹം ഓർമ്മിപ്പിച്ചു. തമിഴ്‌നാടിനെ സംബന്ധിച്ചുള്ള തന്റെയും ബിജെപി നേതൃത്വത്തിന്റെയും കാഴ്ചപ്പാടുകൾ പരസ്പരം പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് രാജി.

2020-ൽ സിവിൽ സർവീസ് ഉപേക്ഷിച്ചാണ് അണ്ണാമലൈ ബിജെപിയിൽ ചേർന്നത്. പാർട്ടിയിൽ ചേർന്ന ഉടൻ തന്നെ സംസ്ഥാന വൈസ് പ്രസിഡന്റായും, തൊട്ടടുത്ത വർഷം 37-ാം വയസ്സിൽ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം ഉയർന്നു. തന്റെ പൊതുജീവിതത്തിലെയും രാഷ്ട്രീയ യാത്രയിലെയും അടുത്ത ഘട്ടമാണിതെന്ന് വിശേഷിപ്പിച്ച അണ്ണാമലൈ, സാധാരണക്കാരെയും യുവാക്കളെയും പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്തു. സ്ഥിരം എംഎൽഎമാരുടെയും എംപിമാരുടെയും സംസ്‌കാരവും വംശീയ രാഷ്ട്രീയവും അവസാനിപ്പിക്കുകയാണ് ലക്ഷ്യം. രാഷ്ട്രീയം എലൈറ്റ് വിഭാഗങ്ങൾക്ക് മാത്രമുള്ളതല്ല, സാധാരണക്കാരന്റേത് കൂടിയാണെന്ന് മാറ്റിയെഴുതാനാണ് ആഗ്രഹിക്കുന്നത്.

'വി ദ ലീഡേഴ്സ്'എന്ന് പേരിട്ടിരിക്കുന്ന വെബ്‌സൈറ്റിലൂടെയാണ് വോളന്റിയർമാരെ ചേർക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ ഗ്രാസ്റൂട്ട് തലത്തിൽ മാറ്റമുണ്ടാക്കാൻ യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഈ പുതിയ പ്രസ്ഥാനം വരാനിരിക്കുന്ന തമിഴ്‌നാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഭാവിയിലേക്ക് നിരവധി പുതിയ നേതാക്കളെ വാർത്തെടുക്കുമെന്നും അണ്ണാമലൈ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

7 ദിവസം സമയം പ്രഖ്യാപിച്ച് സിജെപി, അതിനകം കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ പുറത്താക്കിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം
റോഡിൽ മാലിന്യം തള്ളുന്ന വീഡിയോ വൈറൽ, പിന്നാലെ പൊലീസ് കേസ്; ട്രോൾ സഹിക്കാനാകാതെ വിദ്യാർത്ഥി ജീവനൊടുക്കി, അസ്വാഭാവിക മരണത്തിന് കേസ്