'ചിലരുടെ റീൽ കളിയിൽ നഷ്ടമായത് തന്റെ ജീവനെ', തനിച്ച് വളര്‍ത്തിയ മകൻ നഷ്ടപ്പെട്ട ദു:ഖത്തിൽ അമ്മ, 10ാം ക്ലാസുകാരന് ജാമ്യം ലഭിച്ചതിൽ പ്രതിഷേധം

Published : Feb 17, 2026, 11:06 AM IST
Memorial of 23-year-old Sahil Dhaneshra with his medals and quotes at his Dwarka residence

Synopsis

റീൽസ് ചിത്രീകരിക്കുന്നതിനിടെ ഓടിച്ച വാഹനം ഇടിച്ച് സാഹിൽ ധനേഷ്ര എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടു. പ്രതിക്ക് ജാമ്യം ലഭിച്ചതോടെ, #JusticeforSahil എന്ന ക്യാമ്പയിനിലൂടെ മകന് നീതി തേടി പോരാടുകയാണ് അമ്മ ഇന്നാ മാക്കൻ.

ന്യൂഡൽഹി: ഫെബ്രുവരി 3ന് ഡൽഹിയിലെ ദ്വാരകയിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സാഹിൽ ധനേഷ്രയുടെ മാതാവ് നീതി തേടി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച സ്കോർപിയോ എസ്‌യുവി അമിതവേഗതയിൽ സാഹിലിന്റെ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ട് പറയുന്നു. തന്റെ സഹോദരിക്കൊപ്പം കാറിൽ റീൽസ് ചിത്രീകരിക്കാനായി അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സാഹിലിന്റെ അമ്മ ഇന്നാ മാക്കൻ ആരോപിച്ചു. റോഡിലെ സ്പീഡ് വീഡിയോയിൽ വ്യക്തമാണെന്നും അവർ പറഞ്ഞു.

എസ്‌യുവി മറ്റ് വാഹനങ്ങളെ മറികടന്ന് റോഡിന്റെ എതിർവശത്തേക്ക് ഇടിച്ചുകയറി സാഹിലിന്റെ ബൈക്കിലും ഒരു ടാക്സിയിലും പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലും ഇടിച്ചു. ബ്രേക്ക് ചവിട്ടാൻ പോലും ഡ്രൈവർ ശ്രമിച്ചില്ലെന്ന് അവർ ആരോപിച്ചു. ലൈസൻസില്ലാത്ത ഈ കുട്ടിക്ക് മുൻപും അമിതവേഗതയ്ക്ക് നിരവധി തവണ പിഴ ലഭിച്ചിട്ടുണ്ട്. ഇത്രയേറെ നിയമലംഘനങ്ങൾ നടത്തിയിട്ടും മകനെ തടയാൻ പിതാവ് തയ്യാറായില്ലെന്നും അവർ കുറ്റപ്പെടുത്തി. ദ്വാരക സൗത്ത് പൊലീസ് കേസെടുക്കുകയും വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയെ കസ്റ്റഡിയിലെടുത്ത് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ പത്താം ക്ലാസ് പരീക്ഷ ഉണ്ടെന്ന കാരണത്താൽ ഫെബ്രുവരി 10-ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഇത് തന്നെ കൂടുതൽ വേദനിപ്പിച്ചുവെന്ന് മകനെ നഷ്ടപ്പെട്ട അമ്മ പറയുന്നു.

ബിബിഎ അവസാന വർഷ വിദ്യാർത്ഥിയായിരുന്ന സാഹിൽ, ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സർവകലാശാലയിൽ പ്രവേശനം നേടി ലണ്ടനിലേക്ക് പോകാനിരിക്കെയാണ് മരണം തേടിയെത്തിയത്. ഒറ്റയ്ക്കാണ് ഇന്നാ മാക്കൻ സാഹിലിനെ വളർത്തിയത്. തന്റെ വിദ്യാഭ്യാസ ചെലവുകൾക്കായി സാഹിൽ പാർട്ട് ടൈം ജോലിക്കും പോയിരുന്നു. #Justice for Sahil എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ തുടങ്ങിയ ക്യാമ്പയിൻ വഴി ആയിരക്കണക്കിന് ആളുകളാണ് ഇവർക്ക് പിന്തുണയുമായി എത്തുന്നത്. വാഹന ഉടമയെയും പ്രതിയെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ താൻ പോരാടുമെന്ന് ആ അമ്മ ഉറപ്പിച്ചു പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓൺലൈൻ ചൂതാട്ടം, ഇന്ത്യൻ ബാങ്ക് മാനേജർ തുലച്ചത് ഉപഭോക്താക്കൾ ലോക്കറിൽ വച്ച 4.12 കോടിയുടെ സ്വർണം, അറസ്റ്റ്
വെല്ലൂരിൽ ക്ഷേത്രോത്സവത്തിനിടെ രഥം മറിഞ്ഞ് അപകടം; ഏഴ് പേർക്ക് പരിക്ക്, നില ​ഗുരുതരം