
ചെന്നൈ: എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയ മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ ടിവികെയിൽ ചേർന്നു. ടിവികെ അധ്യക്ഷൻ വിജയ് സെങ്കോട്ടയ്യനെ വരവേറ്റു. ഡിഎംകെ ക്ഷണം തള്ളിയാണ് ടിവികെയിൽ ചേർന്നത്. പണയൂരിലെ ടിവികെ ഓഫീസിൽ എത്തി പാർട്ടിയിൽ അംഗത്വം എടുത്തു. 1977 മുതൽ എഐഎഡിഎംകെ എംഎൽഎയാണ് കെ എ സെങ്കോട്ടയ്യൻ. ജയലളിത, ഇപിഎസ് സർക്കാരുകളിൽ മന്ത്രിയായിരുന്നു. എംജിആറിന്റെ കാലത്ത് എഐഎഡിഎംകെ ട്രഷറർ പദവിയും വഹിച്ചിരുന്നു. ടിവികെ കോർ കമ്മിറ്റി കോ-ഓർഡിനേറ്റർ ആയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. മുൻ എംപി വി.സത്യഭാമയും ടിവികെയിൽ ചേർന്നു. ഡിഎംകെയ്ക്ക് ‘റെഡ് അലർട്ട് ’എന്ന് ടിവികെ ജനറൽ സെക്രട്ടറി അരുൺരാജ് പറഞ്ഞു.