സസ്പെൻസിനൊടുവിൽ നിർണ്ണായക തീരുമാനം അറിയിക്കാൻ അണ്ണാമലൈ; നാളെ ഉച്ചയ്ക്ക് 12-ന് പ്രഖ്യാപിക്കും, സോഷ്യൽ മീഡിയ ലൈവിൽ വരും

Published : Jun 04, 2026, 08:05 PM IST
Ananmalai

Synopsis

തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ, തന്റെ രാഷ്ട്രീയ നിലപാട് നാളെ പ്രഖ്യാപിക്കും. സോഷ്യൽ മീഡിയയിലൂടെ തത്സമയം ജനങ്ങളുമായി സംവദിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ബിജെപിയെ പരാമർശിക്കാത്ത സമീപകാല ട്വീറ്റ് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

ചെന്നൈ: തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. തന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച സസ്പെൻസ് അവസാനിപ്പിക്കാൻ നാളെ ഉച്ചയ്ക്ക് 12 മണിക്ക് അദ്ദേഹം ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തത്സമയം ജനങ്ങളുമായി സംവദിക്കാനാണ് അണ്ണാമലൈയുടെ നീക്കം. തുറന്ന ഹൃദയത്തോടെയാകും തന്റെ ആശയവിനിമയമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജന്മദിനാശംസകൾക്ക് നന്ദി അറിയിച്ചുകൊണ്ട് അണ്ണാമലൈ പങ്കുവെച്ച ട്വീറ്റിൽ ബിജെപിയെക്കുറിച്ച് പൂർണ്ണമായി മൗനം പാലിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. തന്റെ കുറിപ്പിൽ എവിടെയും ബിജെപിയെക്കുറിച്ചോ പാർട്ടി നേതൃത്വത്തെക്കുറിച്ചോ അദ്ദേഹം സൂചിപ്പിച്ചിട്ടില്ല. ബിജെപി വിടുമെന്ന സൂചനകൾക്കിടയിൽ ഇത്തരമൊരു പോസ്റ്റ് വന്നത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. സുഹൃത്തുക്കൾക്കും മുതിർന്നവർക്കും നന്ദി പറഞ്ഞ അദ്ദേഹം, തമിഴ്‌നാടിന്റെ ശോഭനമായ ഭാവിക്കായി അധ്വാനിക്കാൻ ജനങ്ങളുടെ സ്നേഹം ഊർജ്ജമായെന്നും കുറിച്ചു.

തിങ്കളാഴ്ച ദില്ലിയിലെത്തിയ അണ്ണാമലൈ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാതെ മടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വൈകീട്ടോടെ ബിജെപിയുടെ രാജ്യസഭാ പട്ടിക പുറത്തുവന്നതും രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായി. തമിഴ്‌നാട്ടിലെ കർഷകർ, യുവാക്കൾ, സ്ത്രീകൾ എന്നിവരുടെ ക്ഷേമത്തിനായി സമർപ്പണത്തോടെ പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുമ്പോഴും ബിജെപിയുമായുള്ള ബന്ധം വിച്ഛേദിക്കുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്. നാളെ നടക്കാനിരിക്കുന്ന തത്സമയ സംഭാഷണത്തോടെ ഈ അനിശ്ചിതത്വങ്ങൾക്ക് വിരാമമാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇന്ത്യ സഖ്യത്തിന്‍റെ നെടുംതൂൺ ഇനിയില്ല', നിർണായക തീരുമാനം പ്രഖ്യാപിച്ച് ഡിഎംകെ; 'കോൺഗ്രസ് വഞ്ചന മുറിവേൽപ്പിച്ചു, ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിനില്ല'
അണ്ണാമലൈ ഉറപ്പിച്ച് തന്നെ? ജന്മദിനത്തിൽ പങ്കുവച്ച കുറിപ്പിൽ ബിജെപി എന്ന വാക്കുപോലും ഇല്ല, മോദിയെ കാണില്ലെന്നും റിപ്പോര്‍ട്ട്