
ചെന്നൈ:തമിഴ്നാട് വിഭജനത്തിനെതിരെ കമൽഹാസൻ.ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹമാണ് ഇതിനു പിന്നിൽ.തമിഴ്നാടിന്റെ പടിഞ്ഞാറൻ മേഖലയെ വെട്ടിമുറിക്കാൻ ആണ് ശ്രമം.ഇത്തരം നീക്കം തമിഴ്നാട്ടിൽ നടപ്പാവില്ലെന്നും തമിഴ് ജനത ഒറ്റക്കെട്ടായി എതിർക്കുമെന്നും
കമൽ പറഞ്ഞു.തമിഴ്നാടിന്റെ ഭൂപടം ഇപ്പോൾ ഉള്ളതുപോലെ ഇന്ത്യയുടെ ഭൂപടത്തിൽ ഉണ്ടാകുമെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.
കൊങ്കുനാട് രൂപീകരിക്കണമെന്നപേരിൽ സാമൂഹിക മാധ്യമങ്ങളിലാണ് ക്യംപെയിൻ തുടങ്ങിയത്.ഇതിന്റെ ഉറവിടം വ്യക്തമായിരുന്നില്ലെങ്കിലും ഈ ആവശ്യം ഏറ്റെടുത്ത് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.വാർത്തകൾ വന്ന പത്രങ്ങൾ പോലും കത്തിച്ചായിരുന്നു തമിഴ് ജനതയുടെ പ്രതിഷേധം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam