വടക്ക് - കിഴക്കൻ ദില്ലിയിൽ ഏറെ പിന്നിലായി കനയ്യകുമാർ, വൻ ലീഡിലേക്ക് ബിജെപി

Published : Jun 04, 2024, 02:45 PM ISTUpdated : Jun 04, 2024, 02:51 PM IST
വടക്ക് - കിഴക്കൻ ദില്ലിയിൽ ഏറെ പിന്നിലായി കനയ്യകുമാർ, വൻ ലീഡിലേക്ക് ബിജെപി

Synopsis

അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റും ജയിൽവാസവും വലിയ രീതിയിൽ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന നിഗമനങ്ങൾ പാടേ പാളി

ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിൽ ഏറെ പിന്നിലായി കനയ്യകുമാർ. രാജ്യ തലസ്ഥാനത്തെ എല്ലാ സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാർ ഏറെ പിന്നിലാണ്. അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റും ജയിൽവാസവും വലിയ രീതിയിൽ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന ധാരണയ്ക്കാണ് ദില്ലിയിൽ വലിയ രീതിയിൽ തെറ്റിയിരിക്കുന്നത്. ബിജെപി സ്ഥാനാർത്ഥി മനോജ് തിവാരി ഒരു ലക്ഷത്തിലേറെ ലീഡാണ് മണ്ഡലത്തിൽ നേടിയത്. മണ്ഡലത്തിലെ 55.4 ശതമാനം വോട്ട് മനോജ് തിവാരി ഇതിനോടകം നേടിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു