'സർക്കാർ രൂപീകരിക്കാൻ എല്ലാ സാധ്യതയും നോക്കും, തൃശ്ശൂർ വിജയം സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം മാത്രം' : കെ സി  

Published : Jun 04, 2024, 02:22 PM ISTUpdated : Jun 04, 2024, 02:24 PM IST
'സർക്കാർ രൂപീകരിക്കാൻ എല്ലാ സാധ്യതയും നോക്കും, തൃശ്ശൂർ വിജയം സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം മാത്രം' : കെ സി   

Synopsis

'തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയുടെ വിജയം സുരേഷ് ഗോപിയെന്ന സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമുണ്ടായതാണ്.'

തിരുവനന്തപുരം : സർക്കാർ രൂപീകരണത്തിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി  കെ സി വേണുഗോപാൽ. അന്തിമ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യാ സഖ്യത്തിന് വേണ്ടി ടിഡിപി ഉൾപ്പെടെയുള്ള ഏത് കക്ഷികളുമായി സംസാരിക്കുന്നതിൽ കുഴപ്പമില്ല. തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയുടെ വിജയം സുരേഷ് ഗോപിയെന്ന സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമുണ്ടായതാണ്. തൃശ്ശൂരിലെ തോൽവി പാർട്ടി സൂക്ഷ്മമായി പരിശോധിക്കും. ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വോട്ട് പിടിച്ചതും പരിശോധിക്കും. സംസ്ഥാനത്ത് സിപിഐഎം വോട്ട് ബാങ്കിൽ വൻ ചോർച്ചയുണ്ടായിട്ടുണ്ടെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.   

ഭരണം ഉറപ്പിക്കാൻ നി‍ർണായക നീക്കവുമായി ബിജെപി; ചന്ദ്രബാബു നായിഡുവിന് വമ്പൻ വാഗ്ദാനം, ഫോണിൽ വിളിച്ച് മോദി

 

 

 

PREV
Read more Articles on
click me!

Recommended Stories

'എപ്പോഴും ലൊക്കേഷൻ ഓണായിരിക്കണം'! സ്മാർട്ട് ഫോൺ കമ്പനികളോട് കേന്ദ്രത്തിന്റെ നിർദേശം, എതിർത്ത് കമ്പനികൾ -റിപ്പോർട്ട്
ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ