ടി.വി താരത്തിന്‍റെ ഒളിക്യാമറ ദൃശ്യങ്ങൾ പകർത്തി, സുഹൃത്തിന്‍റെ ഇൻസ്റ്റഗ്രാമിലേക്ക് അയച്ച് പണം ആവശ്യപ്പെട്ട് ഭീഷണി; പരാതി

Published : Feb 17, 2026, 08:57 PM IST
Hidden camera

Synopsis

ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് ക്രിക്കറ്റ് മാച്ച് കാണാനെത്തിയവർ സ്റ്റേഡിയത്തിനുള്ളിലെ സ്ത്രീകളുടെ ശുചിമുറി ഉപയോഗിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് രഹസ്യമായി പകർത്തിയതെന്നാണ് നടിയുടെ പരാതി.

ബെംഗളൂരു: കർണ്ണാടകയിൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വനിതകളുടെ ശുചിമുറിയിൽ ഒളിക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണി. ശുചിമുറിയിലെ തന്‍റെ ദൃശ്യം കാണിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി കന്നഡ ടെലിവിഷൻ നടിയുടെ പരാതി. പണം നൽകിയില്ലെങ്കിൽ വിഡിയോ ഓൺലൈനിൽ പ്രചരിപ്പിക്കുമെന്നാണ് 32കാരിയായ കന്നഡ നടിക്ക് ലഭിച്ച ഭീഷണി സന്ദേശം. അടുത്തിടെ നടന്ന സെലിബ്രിറ്റി വനിതാ ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് ബെംഗളൂരുവിലെ കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലെ ടോയ്‍ലറ്റിൽ രഹസ്യമായി ക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചത്. നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് ക്രിക്കറ്റ് മാച്ച് കാണാനെത്തിയവർ സ്റ്റേഡിയത്തിനുള്ളിലെ സ്ത്രീകളുടെ ശുചിമുറി ഉപയോഗിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് രഹസ്യമായി പകർത്തിയതെന്ന് താരം പരാതിയിൽ പറയുന്നു. ചിത്രീകരിച്ച വിഡിയോയുടെ ഒരു ഭാഗം സുഹൃത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് അയച്ചാണ് ഭീഷണിപ്പെടുത്തിയത്. പണം നൽകിയില്ലെങ്കിൽ പൂർണ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഫെബ്രുവരി 13നാണ് താരം പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് ഭീഷണി സന്ദേശം അയച്ച ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം; മുസ്‌ലിം ലീഗ് എംപിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി, നോട്ടീസ് അയച്ച് കോടതി
കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ