
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ. ജനം കോൺഗ്രസിനെ ബദലായി കാണുന്നതേയില്ലെന്നും ശക്തികേന്ദ്രങ്ങളായിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും പാർട്ടിയുടെ പ്രസക്തി നഷ്ടമാകുകയാണെന്നും കപിൽ സിബൽ വിമർശിച്ചു. നേതൃത്വം ആത്മപരിശോധന നടത്തുന്നില്ല. പരാജയ കാരണം അന്വേഷിക്കുന്നതേയില്ല.
കോഴിക്കോട് കൊവിഡ് രോഗിക്ക് നേരെ പീഡന ശ്രമം, ആശുപത്രി ജീവനക്കാരനെതിരെ പരാതി
പാർട്ടിയിൽ പ്രതികരിക്കാൻ വേദികളില്ലെന്നും അതിനാൽ ആശങ്ക പരസ്യമാക്കുകയാണെന്നും കപിൽ സിബൽ പ്രതികരിച്ചു. ബിഹാറിൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച കോൺഗ്രസ് വലിയ പരാജയമായിരുന്നു. ആർജെഡി മികച്ച മുന്നേറ്റം കാഴ്ചവെച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് കാര്യമായ സീറ്റുകൾ നേടാതെ പോയതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam