അഴിമതിക്കേസ് : കർണാടക ബിജെപി എംഎൽഎ മാഡൽ വിരൂപാക്ഷപ്പ വീണ്ടും അറസ്റ്റിൽ

Published : Mar 27, 2023, 07:41 PM IST
അഴിമതിക്കേസ് : കർണാടക ബിജെപി എംഎൽഎ മാഡൽ വിരൂപാക്ഷപ്പ വീണ്ടും അറസ്റ്റിൽ

Synopsis

അഴിമതിക്കേസിൽ ആണ് വിരൂപക്ഷപ്പയെ പൊലീസ് അറസ്റ്റ് ചെയ്തത്

ബെംഗളുരു : കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം നേരിടുന്ന കർണാടക ബിജെപി എംഎൽഎ മാഡൽ വിരൂപാക്ഷപ്പ വീണ്ടും അറസ്റ്റിൽ. അഴിമതിക്കേസിൽ ആണ് വിരൂപക്ഷപ്പയെ പൊലീസ് അറസ്റ്റ് ചെയ്തത്. വിരൂപാക്ഷപ്പയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് കർണാടക ഹൈക്കോടതി തള്ളിയിരുന്നു. കർണാടക ലോകായുക്ത രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ ഒന്നാം പ്രതിയാണ് മാഡൽ വിരൂപാക്ഷപ്പ. മൈസൂർ സാൻഡൽ സോപ്സ് നിർമിക്കാനുള്ള നിർമാണ സാമഗ്രികൾ കൂട്ടത്തോടെ വിതരണം ചെയ്യാനുള്ള കരാർ നൽകാൻ 81 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നതാണ് കേസ്. കേസിൽ മാഡൽ വിരൂപാക്ഷപ്പയുടെ മകൻ മാഡൽ പ്രശാന്തിനെ കൈക്കൂലിപ്പണവുമായി ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു. 

Read More : ബിൽക്കിസ് ഭാനുവിൻ്റെ ഹർജിയിൽ കേന്ദ്രത്തിനും ഗുജറാത്ത് സർക്കാരിനും സുപ്രീം കോടതി നോട്ടീസ്

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി