ലോക്ക് ഡൗൺ നിയമങ്ങൾ കാറ്റിൽപ്പറത്തി ബിജെപി എംഎൽഎയുടെ പിറന്നാളാഘോഷം; പങ്കെടുത്തത് നൂറോളം പേർ

By Web TeamFirst Published Apr 11, 2020, 8:55 AM IST
Highlights

സാമൂഹിക അകലം പാലിക്കാതെയായിരുന്നു ബിജെപി എംഎൽഎയുടെ പിറന്നാളാഘോഷം നടന്നത്. എംഎൽഎക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.
 

ബെംഗളൂരു: ലോക്ക് ഡൗൺ നിയമങ്ങൾ കാറ്റിൽപ്പറത്തി ബിജെപി എംഎൽഎയുടെ പിറന്നാളാഘോഷം. കർണാടക തുമകൂരുവിലെ എംഎൽഎ എം ജയറാം ആണ് കുട്ടികൾ ഉൾപ്പെടെ നൂറിലധികം പേരെ പങ്കെടുപ്പിച്ചുകൊണ്ട് വമ്പൻ പിറന്നാളാഘോഷം നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തുരുവക്കരെ മണ്ഡലത്തിലെ എംഎല്‍എയാണ് ജയറാം.

സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു ബിജെപി എംഎൽഎയുടെ പിറന്നാളാഘോഷം. ബെംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗുബ്ബിയിലാണ് പരിപാടി നടന്നത്. . മതിയായ സുരക്ഷാ മുൻകരുതൽ ഇല്ലാതെയാണ് പരിപാടിക്കെത്തിയവർ ഒത്തുകൂടിയത്. വലിയ പന്തൽ ഒരുക്കുന്നതും ഒരു ഭാഗത്ത് ബിരിയാണി വിതരണം നടത്തുന്നും വീഡിയോയിൽ കാണാം. എംഎൽഎക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.

സന്ദർശകർ മാസ്ക് ധരിച്ചിരിക്കുന്നത് വീഡിയോയിൽ കാണാമെങ്കിലും ശാരീരിക അകലം പാലിക്കണമെന്ന നിർദേശം ആരും പാലിച്ചില്ല. ഷാള്‍ അണിഞ്ഞ് നിൽക്കുന്ന എംഎൽഎ മാസ്കും കൈയുറയും ധരിച്ചിരിക്കുന്നതും കാണാം. എല്ലാവരും ചെറുകൂട്ടമായി ഇരുന്ന് ബിരിയാണി കഴിക്കുന്നതും വീഡിയോയിൽ കാണാം.

Karnataka: BJP MLA from Turuvekere M Jayaram today celebrated his birthday with villagers in Gubbi taluk, Tumkur, during lockdown for prevention of COVID19 transmission. pic.twitter.com/nNSpPLTBmU

— ANI (@ANI)
click me!