
ബംഗളൂരു:തെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്‍റികളും നടപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മന്ത്രിസഭായോഗത്തിനു ശേശമായിരുന്നു പ്രഖ്യാപനം.
ഗ്യാരന്‍റി 1 - ഗൃഹജ്യോതി - ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ കുടുംബങ്ങൾക്കും .വാഗ്ദാനം നടപ്പിലാക്കിത്തുടങ്ങുന്നത് ജൂലൈ 1 മുതൽ. 199 യൂണിറ്റ് വരെ മാത്രം ഉപയോഗിച്ചവർക്ക് ബില്ലുണ്ടാകില്ല
ഗ്യാരന്‍റി 2 - ഗൃഹലക്ഷ്മി - തൊഴിൽ രഹിതരായ എല്ലാ വീട്ടമ്മമാർക്കും 2000 രൂപ വീതം നല്‍കും, ഇതിനായി അപേക്ഷ നൽകണം, ആധാർ കാർഡും അക്കൗണ്ട് നമ്പറും സമർപ്പിക്കണം. ഓൺലൈനായും അപേക്ഷ നൽകാം. സമയം ജൂലൈ 10 വരെ. ഓഗസ്റ്റ് മുതൽ ധനസഹായം എത്തിത്തുടങ്ങും.ഓഗസ്റ്റ് 15-ന് ആദ്യഗഡു ധനസഹായം വീട്ടമ്മമാർക്ക് എത്തും.ഇതിൽ ബിപിഎൽ - എപിഎൽ ഭേദമില്ല.തൊഴിൽരഹിതരായ എല്ലാ ഗൃഹനാഥമാർക്കുമാണ് ധനസഹായം ലഭിക്കുക.വിധവ പെൻഷനോ, വാർധക്യ പെൻഷനോ വാങ്ങുന്നവർക്ക് ധനസഹായം നിഷേധിക്കില്ല. എല്ലാ വിഭാഗങ്ങളിലെയും, മറ്റ് സഹായം ലഭിക്കുന്ന സ്ത്രീകൾക്കും ധനസഹായം കിട്ടും.
ഗ്യാരന്‍റി 3 - അന്നഭാഗ്യ - 10 കിലോ ആഹാരധാന്യം ബിപിഎൽ കുടുംബങ്ങൾക്കും അന്ത്യോദയ കാർഡ് ഉടമകൾക്കും - ജൂലൈ 1 മുതൽ വിതരണം തുടങ്ങും.
ഗ്യാരന്‍റി 4 - ശക്തി - എല്ലാ സ്ത്രീകൾക്കും വിദ്യാർഥികൾക്കുമുൾപ്പടെ സൗജന്യ കർണാടക ആർടിസി ബസ് യാത്ര. ജൂൺ 11 മുതൽ തുടങ്ങും. സംസ്ഥാനാന്തര യാത്രകൾക്ക് ബാധകമല്ല. രാജഹംസ അടക്കമുള്ള എസി ബസ്സുകളിലടക്കം ഈ ആനുകൂല്യം ലഭിക്കും. പക്ഷേ സ്ലീപ്പർ ബസ്സുകളിൽ ഈ ആനുകൂല്യമുണ്ടാകില്ല.
ബിഎംടിസി ബസ്സുകളിലും കർണാടക ആർടിസി ബസ്സുകളിലും ഈ ആനുകൂല്യമുണ്ടാകും..കർണാടക ആർടിസി ബസ്സുകളിൽ 50% സ്ത്രീസംവരണം നടപ്പാക്കും. ബിഎംടിസി ബസ്സുകളിൽ ഉണ്ടാകില്ല.
ഗ്യാരന്‍റി 5- യുവനിധി - 2024 വരെ ഓരോ തൊഴിൽ രഹിതരായ ഗ്രാജ്വേറ്റ്‍സിനും 3000 രൂപ, ഡിപ്ലോമ ഹോൾഡർമാർക്ക് 1500 രൂപ. ഇത് ട്രാൻസ്ജെൻഡർമാർക്കും ലഭിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam