അടുത്തിരുത്തി നാടിന്‍റെ പ്രശ്നങ്ങള്‍ പറഞ്ഞ് സന്യാസി; അസ്വസ്ഥനായി, ഉടനെ മൈക്ക് പിടിച്ച് വാങ്ങി മുഖ്യമന്ത്രി

Published : Jan 27, 2023, 09:17 PM IST
അടുത്തിരുത്തി നാടിന്‍റെ പ്രശ്നങ്ങള്‍  പറഞ്ഞ് സന്യാസി; അസ്വസ്ഥനായി, ഉടനെ മൈക്ക് പിടിച്ച് വാങ്ങി മുഖ്യമന്ത്രി

Synopsis

. വെറും പറച്ചിൽ മാത്രമല്ല, പ്രവർത്തിച്ചു കാണിക്കുന്ന സർക്കാരാണ് തന്‍റേതെന്നും, നിർമാണങ്ങളിലെ അപാകത കണ്ടെത്തി അവ പരിഹരിക്കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബംഗളൂരു: ബംഗളൂരുവിലെ വികസന പ്രശ്നങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞ സന്യാസിയുടെ കയ്യിൽ നിന്ന് മൈക്ക് തിരിച്ച് വാങ്ങി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബംഗളൂരു മഹാദേവപുരയിൽ നടന്ന ഒരു പൊതു പരിപാടിയിലാണ് മുഖ്യമന്ത്രിക്കൊപ്പം ഈശ്വരാനന്ദപുരിയെന്ന സന്യാസി പങ്കെടുത്തത്. മെട്രോ നിർമാണം ഉൾപ്പെടെയുള്ളവയിലെ അപാകതകളെക്കുറിച്ച് മുഖ്യമന്ത്രി തൊട്ട് അടുത്തിരുന്നു സന്യാസി സംസാരിച്ചു. കഴിഞ്ഞ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമായ സ്ഥലമാണ് ബംഗളൂരുവിലെ മഹാദേവപുര.

വിമർശനങ്ങളിൽ അസ്വസ്ഥനായ മുഖ്യമന്ത്രി സന്യാസിയുടെ പക്കൽ നിന്ന് മൈക്ക് തിരിച്ച് വാങ്ങുകയായിരുന്നു. വെറും പറച്ചിൽ മാത്രമല്ല, പ്രവർത്തിച്ചു കാണിക്കുന്ന സർക്കാരാണ് തന്‍റേതെന്നും, നിർമാണങ്ങളിലെ അപാകത കണ്ടെത്തി അവ പരിഹരിക്കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ക‍ർണാടക സർക്കാ‍ർ അഴിമതിയിൽ കുളിച്ചുനിൽക്കുകയാണെന്ന രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത് വന്നിരുന്നു.

ഓരോ പ്രോജക്ടിനും 40 ശതമാനം കമ്മീഷൻ ചോദിച്ച് വാങ്ങുന്ന അഴിമതിക്കൂട്ടമായി മന്ത്രിമാർ മാറി. ഗതികെട്ട ജനം ബിജെപിക്കെതിരായി വോട്ട് ചെയ്യുമെന്നും സിദ്ധരാമയ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബംഗളൂരുവിലെ കുഴികളിലും നിർമാണങ്ങളിലെ അപാകതകളിലും ജനങ്ങൾക്കിടയിലും അമർഷം പ്രകടമാണ്. സർക്കാർ അഴിമതിയിൽ കുളിച്ച് നിൽക്കുകയാണ്. മുഖ്യമന്ത്രി അടക്കം ഈ അഴിമതിയിൽ പങ്കാളികളാണ്.

ഒരു പദ്ധതിക്ക് 40 ശതമാനം കമ്മീഷനാണ് അവർ എണ്ണിവാങ്ങിക്കുന്നത്. ഗതികെട്ട് അവർ പ്രധാനമന്ത്രിക്ക് കത്ത് വരെ എഴുതിയില്ലേ? മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ ചോദിച്ചു. ഇടിഞ്ഞു താഴുന്ന റോഡ്, കുഴികൾ... തലയ്ക്ക് മേൽ എപ്പോൾ വന്ന് വീഴുമെന്നറിയാത്ത മെട്രോ തൂണും ബാരിക്കേഡും... കുഴിയേതാ വഴിയേതാ എന്നറിയാത്ത വിധം ഓടകൾ... ഗതികെട്ടാണ് ജനം ബംഗളൂരുവിലെ റോഡുകളിലൂടെ നടക്കുന്നത്. നേതാക്കൾക്ക് കമ്മീഷൻ കൊടുത്ത് മുടിഞ്ഞെന്നാണ് കോൺട്രാക്ടർമാരുടെ അസോസിയേഷൻ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ആക്സിലേറ്ററിൽ വെള്ളക്കുപ്പി, സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ടുകെട്ടി; ഞെട്ടിച്ച് ലോറി യാത്ര, പിന്നിലെ രഹസ്യം!

PREV
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ