കർണാടകയിലെ കോൺഗ്രസ് എംഎൽഎ വീരേന്ദ്ര പാപ്പി ഇഡി കസ്റ്റഡിയിൽ

Published : Aug 22, 2025, 03:07 PM IST
ED की बड़ी कार्रवाई

Synopsis

ബെറ്റിങ് ആപ്പുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നുമുള്ള പരാതികളിലാണ് നടപടി

ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ വീരേന്ദ്ര പാപ്പിയെ കസ്റ്റഡിയിലെടുത്ത് ഇഡി. സിക്കിമിൽ നിന്നാണ് എംഎൽഎയെ കസ്റ്റഡിയിലെടുത്തത്. ബെറ്റിങ് ആപ്പുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നും നികുതി വെട്ടിപ്പ് നടത്തിയെന്നുമുള്ള പരാതികളിലാണ് നടപടി. എംഎൽഎയുട ബന്ധപ്പെട്ട മുപ്പതോളം കേന്ദ്രങ്ങളിൽ ഇഡി ഇന്ന് പുലർച്ചെ മുതൽ റെയ്ഡ് നടത്തുന്നുണ്ട്. ബംഗളൂരുവിലും ചിത്രദുർഗയിലും ജോധ്പൂ‍ർ, ഹുബ്ബള്ളി, ഗോവ എന്നിവിടങ്ങളിലുമാണ് പരിശോധന. രാജരാജേശ്വരി മണ്ഡലം എംഎൽഎ കുസുമ ഹനുമന്തപ്പയുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. കസ്റ്റഡിയിലെടുത്ത് വീരേന്ദ്ര പാപ്പിയെ സിക്കിമിൽ ഇഡി ചോദ്യം ചെയ്യുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി
പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്