'ചുംബിക്കുന്നത് സഹപ്രവർത്തകയെ, വീഡിയോ 8 വർഷം മുമ്പുള്ളത്?', ഡിജിപിയുടെ അശ്ലീല വീഡിയോ പകർത്തിയത് ഒളിക്യാമറയിലെന്ന് സൂചന

Published : Jan 20, 2026, 09:39 AM IST
karnataka dgp

Synopsis

എട്ട് വർഷം മുൻപത്തെ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് സൂചന. ഓഫിസ് സമയത്ത് ക്യാബിനിലെത്തിയ  യുവതിയെ ഡിജിപി ചുംബിക്കുന്നതായാണ് ദൃശ്യങ്ങളിൽ. ഓഫിസിനുള്ളില്‍ നിന്നുതന്നെ പലപ്പോഴായി ഒളിക്യാമറയിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ബെംഗളൂരു: കര്‍ണാടക പൊലീസിന് നാണക്കേടായി ഡിജിപിയുടെ അശ്ലീല വീഡിയോ പുറത്തായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീഡിയോയിലുള്ളത് സഹപ്രവ‍ർത്തകയായ പൊലീസ് ഉദ്യോഗസ്ഥയാണെന്നാണ് പുറത്ത് വരുന്ന വിവരം. എട്ട് വർഷം മുൻപത്തെ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് സൂചന. ഓഫിസ് സമയത്ത് ക്യാബിനിലെത്തിയ സഹപ്രവർത്തകയെ സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റിന്റെ ചുമതല വഹിക്കുന്ന ഡിജിപി കെ. രാമചന്ദ്ര റാവു ആലംഗിനം ചെയ്യുന്നതും ചുംബിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഓഫിസിനുള്ളില്‍ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിതെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. വിവിധ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള 47 സെക്കന്‍ഡ് ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

‌അതേസമയം എട്ട് വർഷം മുൻപത്തെ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് സൂചന. ഓഫിസ് സമയത്ത് ക്യാബിനിലെത്തിയ സഹപ്രവർത്തകയെ ഡിജിപി ചുംബിക്കുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഓഫിസിനുള്ളില്‍ നിന്നുതന്നെ പലപ്പോഴായി ഒളിക്യാമറയിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഡിജിപി കെ. രാമചന്ദ്ര റാവുവിനെ അന്വേഷണ വിധേയമായി സ‍ർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ച സിദ്ധരാമയ്യ സർക്കാർ, രാമചന്ദ്രറാവുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. വിരമിക്കാൻ 4 മാസം മാത്രം ബാക്കി നിൽക്കെയാണ് കെ.രാമചന്ദ്രറാവു ഒളിക്യാമറ വിവാദത്തിൽ പെടുന്നത്.

1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥാനായ രാമചന്ദ്ര റാവു വളർത്തുമകളും നടിയുമായ രന്യ റാവു ഉൾപ്പെട്ട സ്വ‍ർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായിരുന്നു. സര്‍ക്കാര്‍ രാമചന്ദ്രറാവുവിനെ നിര്‍ബന്ധിത അവധിയിൽ അയച്ചിരുന്നു. അടുത്തിടെ സര്‍വീസില്‍ തിരിച്ചെത്തിയ റാവു വരുന്ന മേയില്‍ വിരമിക്കാനിരിക്കെയാണ് അശ്ലീല വീഡിയോ പുറത്ത് വന്നത്. വിമാനത്താവളത്തിലെ പരിശോധന മറികടക്കാന്‍ സഹായിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ രാമചന്ദ്രറാവുവിനെ നിര്‍ബന്ധിത അവധിയിൽ അയച്ചിരുന്നു. അടുത്തിടെ സര്‍വീസില്‍ തിരിച്ചെത്തിയ റാവു വരുന്ന മേയില്‍ വിരമിക്കാനിരിക്കെയാണ് അശ്ലീല വീഡിയോ പുറത്ത് വന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിരമിക്കാൻ മാസങ്ങൾ മാത്രം, യുവതിയുമായുള്ള അശ്ലീല വീഡിയോ കുരുക്കായി, ഡിജിപി വളർത്ത് മകൾ സ്വർണ്ണം കടത്തിയ കേസിലും നോട്ടപ്പുള്ളി
'മരണം വരെ സംഭവിക്കാം', ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് നിരോധനവുമായി തമിഴ്നാട്