
ബെംഗളൂരൂ: കർണാടകത്തിലെ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം. വകുപ്പിനെച്ചൊല്ലി ഇടഞ്ഞ മുതിർന്ന നേതാവായ മന്ത്രി രാമലിംഗ റെഡ്ഡിക്ക് വകുപ്പ് മാറ്റിനൽകി. നേരത്തേ നടന്ന മന്ത്രിസഭാ പുനഃസംഘടനയിൽ ജലവിഭവ വകുപ്പാണ് രാമലിംഗ റെഡ്ഡിക്ക് നൽകിയിരുന്നത്. നിലവിൽ ഇതുമാറ്റി പകരം വനം, പരിസ്ഥിതി വകുപ്പുകളാണ് നൽകിയത്. ചെലുവരായ സ്വാമിയ്ക്കാണ് ജലവിഭവ വകുപ്പ്. സമീർ അഹമ്മദിന് ഭവന നിർമാണ വകുപ്പും നൽകി.
മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ പുനഃസംഘടന നടത്തിയപ്പോൾ ജലവിഭവ വകുപ്പ് നൽകിയതിൽ രാമലിംഗ റെഡ്ഡി നേരത്തേ പ്രതിഷേധിച്ചിരുന്നു. ബെംഗളൂരു നഗരവികസന വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ വേണമെന്നായിരുന്നു എട്ടുതവണ എംഎൽഎയായ രാമലിംഗ റെഡ്ഡിയുടെ ആവശ്യം. ഇഷ്ടപ്പെട്ട വകുപ്പ് ലഭിക്കാത്തതിനാൽ രാമലിംഗ റെഡ്ഡി രാജിയും പ്രഖ്യാപിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്നാണ് അദ്ദേഹം രാജി പിൻവലിച്ച് മന്ത്രിസഭയിൽ തുടർന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam