Latest Videos

കൊവിഡ് ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച ഡോക്ടറുടെ പരിശോധനാഫലം പോസിറ്റീവ്; റിപ്പോര്‍ട്ട്

By Web TeamFirst Published Mar 17, 2020, 2:38 PM IST
Highlights

ഡോക്ടര്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം വീട്ടില്‍ ഐസൊലേഷനിലാണ്. അദ്ദേഹത്തെ ഇന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും...
 

ബെംഗളുരു: കര്‍ണാടകയിലെ കലബുര്‍ഗിയില്‍ കൊവിഡ് ബാധിച്ച് മരിച്ച 76കാരനെ ചികിത്സിച്ച ഡോക്ടര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഡോക്ടറുടെ പരിശോധനാ ഫലം പോസിറ്റീവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയ 76 കാരന്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മാര്‍ച്ച് 12നാണ് മരിച്ചത്. കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെയാളായിരുന്നു അദ്ദേഹം. 

76കാരനെ ചികിത്സിച്ച 63കാരനായ ഡോക്ടര്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം വീട്ടില്‍ ഐസൊലേഷനിലാണ്. അദ്ദേഹത്തെ ഇന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. കര്‍ണാടകയില്‍ ഏറ്റവും ഒടുവിലായി കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരിലൊരാള്‍ ഡോക്ടറാണ്. 

നിലവില്‍ കര്‍ണാടകയില്‍ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. യൂറോപ്പില്‍ നിന്നെത്തിയ 20കാരിയുടെയും കൊവിഡ് പരിശോധനാ പലം പോസിറ്റീവാണ്. സംസ്ഥാനത്തെ മാളുകളും സിനിമാ തിയേറ്ററുകളും കായിക കേന്ദ്രങ്ങളും പാര്‍ക്കുകള്‍ അടക്കമുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. 
 

click me!