കർണാടകയിൽ അനുനയനീക്കവുമായി മോദി; ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ നേരിട്ട് വിളിച്ചു

Published : Apr 21, 2023, 11:33 AM ISTUpdated : Apr 21, 2023, 11:51 AM IST
കർണാടകയിൽ അനുനയനീക്കവുമായി മോദി; ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ നേരിട്ട് വിളിച്ചു

Synopsis

സീറ്റ് നിഷേധിച്ച കെ എസ് ഈശ്വരപ്പയെ മോദി നേരിട്ട് ഫോണിൽ വിളിച്ചു. പ്രമുഖ ലിംഗായത്ത് നേതാക്കളുമായി കർണാടകയിലുള്ള അമിത് ഷായും നദ്ദയും സംസാരിക്കും. 

ബംഗ്ലൂരു: കർണാടകയിൽ അനുനയനീക്കവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി സംസാരിച്ചു. സീറ്റ് നിഷേധിച്ച മുന്‍ ഉപ മുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെ മോദി നേരിട്ട് ഫോണിൽ വിളിച്ചു. പ്രമുഖ ലിംഗായത്ത് നേതാക്കളുമായി കർണാടകയിലുള്ള അമിത് ഷായും നദ്ദയും സംസാരിക്കും. 

ശിവമൊഗ്ഗ മണ്ഡലത്തിൽ സീറ്റ് നൽകില്ലെന്ന് വ്യക്തമാക്കിയതോടെ ഈശ്വരപ്പ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചിരുന്നു. മകൻ കെ ഇ കാന്തേഷിനും സീറ്റ് നൽകാതായതോടെ ഈശ്വരപ്പ രോഷത്തിലായിരുന്നു. ഇതോടെയാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് അനുനയ നീക്കത്തിലേക്ക് നീങ്ങുന്നത്. അതേസമയം, ഇന്ന് അമിത് ഷായും ജെ പി നദ്ദയും പ്രമുഖ ലിംഗായത്ത് നേതാക്കളോട് സംസാരിക്കും. അമിത് ഷായും നദ്ദയും ഇന്ന് കർണാടകത്തിൽ എത്തുന്നുണ്ട്.

PREV
click me!

Recommended Stories

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം, 4 അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം; പകടം തമിഴ്നാട് രാമനാഥപുരത്ത്
പുടിന് നല്കിയ വിരുന്നിൽ ശശി തരൂരും; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി, ക്ഷണം നല്കിയവരും പോയവരും ചോദ്യം നേരിടണമെന്ന് പവൻ ഖേര